ചൈനക്കെതിരെ സൗഹൃദ മത്സരം; ഇന്ത്യന്‍ സാധ്യതാ ടീമില്‍ രണ്ട് മലയാളികള്‍

Published : Sep 29, 2018, 06:17 PM ISTUpdated : Sep 29, 2018, 06:20 PM IST
ചൈനക്കെതിരെ സൗഹൃദ മത്സരം; ഇന്ത്യന്‍ സാധ്യതാ ടീമില്‍ രണ്ട് മലയാളികള്‍

Synopsis

കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ച 31 അംഗ ടീമിൽ മലയാളികളായി രണ്ട് പേരാണുള്ളത്. ഡിഫൻഡർ അനസ് എടത്തൊടികയും ഒപ്പം ഇന്ത്യക്കായി സാഫ് കപ്പിൽ മികച്ചു നിന്ന ആഷിഖ് കുരുണിയനുമാണ് മലയാളി സാന്നിധ്യങ്ങൾ. 

ദില്ലി: ചൈനക്ക് എതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനായുള്ള 31 അംഗ സാധ്യതാ ടീം ഇന്ത്യ പ്രഖ്യാപിച്ചു. അനസ് എടത്തൊടികയും സാഫ് കപ്പില്‍ തിളങ്ങിയ ആഷിഖ് കുരുണിയനും ആണ് ടീമിലെ മലയാളികള്‍. സുനിൽ ഛേത്രി, ജെജെ, സന്ദേശ് ജിങ്കൻ തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്. ഒക്ടോബർ 13ന് ചൈനയിൽ വെച്ചാണ് മത്സരം നടക്കുന്നത്. 

സലാം രഞ്ജന്‍ സിംഗ് മാത്രമാണ് ഐ ലീഗില്‍ നിന്ന് സാധ്യതാ ടീമിലെത്തിയ താരം. ഒക്ടോബര്‍ എട്ടിനും 9നും ദില്ലിയിൽ ക്യാംപ് നടത്തും. കോണ്ടിനന്‍റല്‍ കപ്പിൽ കളിച്ച ടീമിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് താരം ലാൽറുവത്താര അടക്കം ഏഴ് പേരെ ഒഴിവാക്കി. വരുന്ന ഇന്റർനാഷണൽ ബ്രേക്കിലാണ് ഇന്ത്യ കരുത്തരായ ചൈനയെ നേരിടാൻ പോകുന്നത്. ഇന്ത്യ അടുത്ത കാലത്ത് കളിച്ച ഏറ്റവും വലിയ മത്സരവും ഇതാകും. ഏഷ്യാകപ്പിനായി ഒരുങ്ങേണ്ടത് കൊണ്ടാണ് ഇന്ത്യ വലിയ എതിരാളികൾക്ക് എതിരെ കളിക്കാൻ തീരുമാനിച്ചത്. 

സാധ്യതാ ടീം 

ഗോൾകീപ്പർ: ഗുർപ്രീത്, വിശാൽ, അമ്രീന്ദ്ര, കരൺജിത് 

ഡിഫൻസ്: പ്രിതം, സർതക്, ദവിന്ദർ, ജിങ്കൻ, അനസ്, സലാം രഞ്ജൻ, സുഭാഷിഷ്, നാരായൺ 

മിഡ്ഫീൽഡ്: പ്രണോയ്യ്, റൗളിംഗ്, ജെർമൻപ്രീത്, സൗവിക്, വിനീത് റായ്, ഉദാന്ത, നിഖിൽ, ഹാളിചരൺ, ബികാഷ്, ആഷിഖ്, ലാൽറിയൻസുവാല, ധൻപാൽ 

ഫോർവാഡ്: ബല്വന്ത്, ഛേത്രി, ജെജെ, ഫറൂഖ്, സുമിത് പസി, മൻവീർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി