രാജ്കോട്ടില്‍ ഇന്ത്യ രാജാക്കന്‍മാര്‍; വിന്‍ഡീസിനെതിരെ ഇന്നിംഗ്സ് ജയം

Published : Oct 06, 2018, 03:05 PM ISTUpdated : Oct 06, 2018, 03:11 PM IST
രാജ്കോട്ടില്‍ ഇന്ത്യ രാജാക്കന്‍മാര്‍; വിന്‍ഡീസിനെതിരെ ഇന്നിംഗ്സ് ജയം

Synopsis

രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ചെറുത്തുനില്‍പ്പ് മൂന്ന് ദിവസത്തിനപ്പുറം ആയുസുണ്ടായില്ല. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സിനും 272 റണ്‍സിനും കീഴടക്കി ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.സ്കോര്‍ ഇന്ത്യ 649/9, വെസ്റ്റ് ഇന്‍ഡീസ് 181, 196.

രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ചെറുത്തുനില്‍പ്പ് മൂന്ന് ദിവസത്തിനപ്പുറം ആയുസുണ്ടായില്ല. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സിനും 272 റണ്‍സിനും കീഴടക്കി ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.സ്കോര്‍ ഇന്ത്യ 649/9, വെസ്റ്റ് ഇന്‍ഡീസ് 181, 196.

ഫോളോ ഓണ്‍ വഴങ്ങി മൂന്നാം ദിനം ലഞ്ചിന് മുമ്പ് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിന്‍ഡീസ് ചായക്ക് തൊട്ടുപിന്നാലെ ഓള്‍ ഔട്ടായി. 57 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 83 റണ്‍സെടുത്ത ഓപ്പണര്‍ കീറോണ്‍ പവല്‍ മാത്രമാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ ചെറുത്തുനിന്നത്. 20 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറര്‍.48.1 ഓവറില്‍ വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലും വിന്‍ഡീസ് 48 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 649 റണ്‍സിന് മറുപടിയായി മൂന്നാം ദിനം വിന്‍ഡീസ് ആദ്യ സെഷനില്‍ തന്നെ 181 റണ്‍സിന് ഓള്‍ ഔട്ടായി. 468 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ഇന്ത്യക്കായി നാലുവിക്കറ്റെടുത്ത അശ്വിനും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും ബൗളിംഗില്‍ തിളങ്ങി. ഉമേഷ് യാദവ്, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മൂന്നാം ദിനം 53 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസ് മാത്രമാണ് വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സില്‍ ചെറുത്തുനിന്നുള്ളഉ. 47 റണ്‍സെടുത്ത കീമോ പോളിനൊപ്പം ഏഴാം വിക്കറ്റില്‍ ചേസ് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചേസിനെ അശ്വിനും കീമോ പോളിനെ ഉമേയ് യാദവും മടക്കിയതോടെ വിന്‍ഡീസ് ചെറുത്തുനില്‍പ്പ് അവസാനിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍