ടി20യിൽ പാകിസ്ഥാന്റെ റെക്കോര്‍ഡ് തകര്‍ത്ത് ടീം ഇന്ത്യ

By Web DeskFirst Published Dec 25, 2017, 2:21 PM IST
Highlights

ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ടി20യിൽ പാകിസ്ഥാന്റെ റെക്കോര്‍ഡ് മറികടന്നു. ഈ കലണ്ടര്‍ വര്‍ഷം ടി20യിൽ ഏറ്റവുമധികം വിജയം നേടുന്ന ടീം എന്ന റെക്കോര്‍ഡാണ് ഇന്ത്യ, പാകിസ്ഥാനിൽനിന്ന് സ്വന്തമാക്കിയത്. ഈ കലണ്ടര്‍ വര്‍ഷം ഇന്ത്യ ഒമ്പത് വിജയങ്ങളോടെയാണ് ടി20 പൂര്‍ത്തിയാക്കിയത്. എട്ടു വിജയങ്ങള്‍ നേടിയിട്ടുള്ള പാകിസ്ഥാനായിരുന്നു ഇക്കാര്യത്തിലുള്ള റെക്കോര്‍ഡ് ഇതുവരെ കൈവശംവെച്ചിരുന്നത്. ഇതുകൂടാതെ 2017ൽ ഏറ്റവുമധികം ടെസ്റ്റ് ഏകദിന വിജയങ്ങള്‍ നേടിയ ടീമും ഇന്ത്യയാണ്. ഏകദിനത്തിൽ 21 മൽസരങ്ങളിലും ടെസ്റ്റിൽ ഏഴു കളികളിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. അതേസമയം ടെസ്റ്റിൽ നിലവിൽ ആറു വിജയങ്ങളുള്ള ഓസ്‌ട്രേലിയ, ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ഏഴു വിജയങ്ങളുമായി ഇന്ത്യയ്‌ക്കൊപ്പമെത്തും.

click me!