പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 450 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന പേസ് ബൗളറാണ് മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റില്‍ തന്‍റെ 20,577-ാം പന്തിലാണ് സ്റ്റാർക്ക് 450 വിക്കറ്റ് നേട്ടം തികച്ചത്.

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ പേസര്‍ മിച്ചൽ സ്റ്റാർക്ക്. ഗെബെർഹയിലെ സെന്‍റ് ജോർജ്ജ് പാർക്കിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ താരം വിയാൻ മുൾഡറെ പുറത്താക്കിയതോടെ സ്റ്റാർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റുകൾ തികക്കുന്ന ആദ്യ ഇടം കൈയന്‍ ബൗളറായി. ഇതിമൊപ്പം ഇതിഹാസ താരം ഗ്ലെൻ മഗ്രാത്തിന്‍റെ ലോക റെക്കോർഡ് മറികടക്കാനും സ്റ്റാർക്കിനായി.

പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 450 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന പേസ് ബൗളറാണ് മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റില്‍ തന്‍റെ 20,577-ാം പന്തിലാണ് സ്റ്റാർക്ക് 450 വിക്കറ്റ് നേട്ടം തികച്ചത്. 23,474 പന്തുകളിൽ നിന്ന് 450 വിക്കറ്റ് നേടിയ ഗ്ലെൻ മഗ്രാത്തിന്‍റെ റെക്കോർഡാണ് സ്റ്റാർക്ക് തിരുത്തിയെഴുതിയത്. തന്‍റെ 109-ാം ടെസ്റ്റ് മത്സരത്തിലാണ് സ്റ്റാർക്ക് 450 വിക്കറ്റ് നേട്ടത്തിലെത്തിയത്. എന്നാൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച ആദ്യ പേസറെന്ന നേട്ടം ഇപ്പോഴും മഗ്രാത്തിന്‍റെ പേരിലാണ്. 100 മത്സരങ്ങളിൽ നിന്നാണ് മഗ്രാത്ത് 450 വിക്കറ്റ് നേടിയത്.

Scroll to load tweet…

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 450 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടങ്കയ്യൻ ബൗളർ (സ്പിന്നറോ പേസറോ) എന്ന അപൂർവ്വ നേട്ടവും സ്റ്റാർക്ക് സ്വന്തമാക്കി. ഇടങ്കയ്യൻ ബൗളർമാരുടെ പട്ടികയിൽ രംഗണ ഹെറത്ത്(433), വസീം അക്രം(414), ഡാനിയൽ വെട്ടോറി(362), രവീന്ദ്ര ജഡേജ(356) എന്നിവരെ പിന്നിലാക്കിയാണ് സ്റ്റാർക്ക് ഒന്നാമതെത്തിയത്. ഷെയ്ൻ വോൺ, ഗ്ലെൻ മഗ്രാത്ത്, നഥാൻ ലിയോൺ എന്നിവർക്ക് ശേഷം 450 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന നാലാമത്തെ മാത്രം ഓസ്ട്രേലിയൻ ബൗളറെന്ന നേട്ടവും ദക്ഷിണാഫ്രിക്കക്കെതിരെ മിച്ചൽ സ്റ്റാർക്ക് സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക