ഈ ഇന്ത്യക്ക് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാനാകും: അനില്‍ കുംബ്ലെ

Published : Jan 09, 2019, 10:52 AM ISTUpdated : Jan 09, 2019, 10:54 AM IST
ഈ ഇന്ത്യക്ക് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാനാകും: അനില്‍ കുംബ്ലെ

Synopsis

ഇന്ത്യക്ക് അഞ്ചേ ആറോ വര്‍ഷക്കാലം ക്രിക്കറ്റിലെ സുപ്രധാന ശക്തിയായി നിലനില്‍ക്കാനാകും. രണ്ട് വര്‍ഷം മുമ്പേ താന്‍ ഈ നിലപാട് വ്യക്തമാക്കിയിരുന്നതായും കുംബ്ലെ.

മുംബൈ: നിലവിലെ ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍ കഴിയുമെന്ന് ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെ. ഈ ടീമിന് അടുത്ത അഞ്ചേ ആറോ വര്‍ഷക്കാലം ക്രിക്കറ്റിലെ സുപ്രധാന ശക്തിയായി നിലനില്‍ക്കാനാകും. രണ്ട് വര്‍ഷം മുമ്പേ താന്‍ ഈ നിലപാട് വ്യക്തമാക്കിയിരുന്നതായും ഒരു അഭിമുഖത്തില്‍ കുംബ്ലെ പറഞ്ഞു. 

ശക്തമായ ബൗളിംഗ് അറ്റാക്കാണ് ഇന്ത്യയുടെ കരുത്ത്. പേസ് ത്രയത്തെയും നാല് ബാറ്റ്സ്മാന്‍മാരെയും നോക്കുക. പ്രതിഭാധനനായ റിഷഭ് പന്ത് കൂടി മധ്യനിരയില്‍ ബാറ്റിംഗിനെത്തുമ്പോള്‍ ഇന്ത്യന്‍ ലൈനപ്പിന്‍റെ ഘടന തന്നെ മാറും. ഹര്‍ദിക് പാണ്ഡ്യയെ പോലുള്ള ഓള്‍റൗണ്ടര്‍മാരുണ്ട്. മൂന്ന് സ്‌പിന്നര്‍മാരുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ലോകോത്തര സ്‌പിന്നര്‍മാരാണ് നമുക്കായി കളിക്കുന്നത്.

വിരാടും പൂജാരയും ടീമിന്‍റെ കരുത്ത്. ഓപ്പണിംഗില്‍ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും തുടരണം. രണ്ട് യുവതാരങ്ങളും പ്രതിഭാശാലികളാണ്. കെ എല്‍ രാഹുലിന് മികച്ച ഫോമില്‍ മടങ്ങിയെത്താനാകും എന്നാണ് പ്രതീക്ഷ. രോഹിതും ടീമിലുണ്ട്. ഇത്രയും പേസര്‍മാര്‍ ഒരേസമയം മികവ് കാട്ടിയ സാഹചര്യം മുമ്പുണ്ടായിട്ടില്ല. അതിനാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യ ക്രിക്കറ്റ് ലോകം അടക്കിഭരിക്കുമെന്ന് കുംബ്ലെ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഹമ്മദാബാദിൽ 'ടൈറ്റൻ' ഷോ, ഹൈദരാബാദിനെ എറിഞ്ഞിട്ടു; പടുകൂറ്റൻ ജയവുമായി ഗുജറാത്ത് പ്ലേ ഓഫിനരികെ
ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ