ത്രിരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്ക് കിരീടം

By Web DeskFirst Published Aug 25, 2017, 12:11 AM IST
Highlights

മുംബൈ: ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്ക് കിരീടം. ത്രിരാഷ്‌ട്ര ടൂര്‍ണമെന്റിലെ സെന്റ് കിറ്റ്‌സിനെതിരായ മല്‍സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയെങ്കിലും പോയിന്റ് നിലയില്‍ മുന്നിലെത്തിയ ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു. നേരത്തെ മൗറീഷ്യസിനെ 2-0ന് തോല്‍പ്പിച്ച ഇന്ത്യയ്‌ക്ക് ഈ സമനിലയോേടെ നാല് പോയിന്റായി. ഏറ്റവുമധികം പോയിന്റും ഗോള്‍ശരാശരിയിലെ മികവുമാണ് ഇന്ത്യയ്‌ക്ക് കിരീടം സമ്മാനിച്ചത്.

സെന്റ് കിറ്റ്സിനെതിരായ മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. മുപ്പത്തിയൊമ്പതാം മിനിട്ടില്‍ ജാക്കിചന്ദിലൂടെ ഇന്ത്യയാണ് മുന്നിലെത്തിയത്. എന്നാല്‍ എഴുപത്തിരണ്ടാം മിനിട്ടില്‍, അമോറി ഗ്യാനിലൂടെ സെന്റ് കിറ്റ്സ്‌ ഒപ്പമെത്തി. മല്‍സരത്തിലുടനീളം ചില നല്ല അവസരങ്ങള്‍ ഇന്ത്യയ്‌ക്ക് ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ സാധിച്ചില്ല. പ്രതിരോധത്തിലും മധ്യനിരയിലുമായി മല്‍സരത്തിലുടനീളം മിന്നുംപ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ നായകന്‍ സന്ദേശ് ജിംഗനാണ് കളിയിലെ താരം. ആദ്യ മല്‍സരത്തില്‍ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മൗറീഷ്യസിനെ തോല്‍പ്പിച്ചിരുന്നു. മൗറീഷ്യസും സെന്റ് കിറ്റ്‌സും തമ്മിലുള്ള മല്‍സരവും 1-1 എന്ന സ്കോറിന് സമനിലയില്‍ കലാശിച്ചിരുന്നു.

click me!