ടി20യില്‍ ലോകറെക്കോര്‍ഡിനൊപ്പം ടീം ഇന്ത്യ

By Web DeskFirst Published Oct 8, 2017, 12:28 PM IST
Highlights

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പുറമെ ഒരു ടി20 ലോകറെക്കോര്‍ഡിനൊപ്പവും ടീം ഇന്ത്യ എത്തി. ഒരു ഇന്നിംഗ്സില്‍ ഏറ്റവുമധികം ബാറ്റ്‌സ്‌മാന്‍മാരെ ബൗള്‍ഡാക്കി പുറത്താക്കിയതിന്റെ റെക്കോര്‍ഡാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആറ് ഓസീസ് ബാറ്റ്‌സ്‌മാന്‍മാരുടെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ടാണ് ഇന്ത്യ ഈ റെക്കോര്‍ഡില്‍ എത്തിയത്. ടി20യില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നേപ്പാള്‍, യുഎഇ എന്നീ രാജ്യങ്ങളും ഈ റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഓസീസ് നായകന്‍ ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ത്തന്നെ ബൗള്‍ഡാക്കിക്കൊണ്ട് ഭുവനേശ്വര്‍കുമാറാണ് ബൗള്‍ഡ് വേട്ട തുടങ്ങിയത്. പിന്നീട് ആരോണ്‍ ഫിഞ്ച്, ട്രവിസ് ഹെഡ്, ഹെന്‍റിക്വസ്, ടിം പെയ്നെ, കോള്‍ട്ടര്‍-നൈല്‍ എന്നിവരാണ് ബൗള്‍ഡായി പുറത്തായത്. ഈ ആറ് വിക്കറ്റുകളില്‍ ബൂറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടെണ്ണം വീതം സ്വന്തമാക്കിയപ്പോള്‍, ഭുവനേശ്വര്‍കുമാര്‍, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഓസീസ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ മാത്രമാണ് ബൗള്‍ഡ് ആകാതെ പുറത്തായത്.

click me!