വനിത ടി20 ലോകകപ്പ്: അടിച്ചുതകര്‍ത്ത് മന്ഥാന; ഓസീസിനെതിരെ ഇന്ത്യ മികച്ച  സ്‌കോറിലേക്ക്

By Web TeamFirst Published Nov 17, 2018, 9:41 PM IST
Highlights
  • ഓസ്‌ട്രേലിയക്കെതിരായ ടി20 വനിത ലോകകപ്പില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 128ന് റണ്‍സെടുത്തിട്ടുണ്ട്.

ജോര്‍ജ്ടൗണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 വനിത ലോകകപ്പില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 128ന് റണ്‍സെടുത്തിട്ടുണ്ട്. സ്മൃതി മന്ഥാന (64), വേദ കൃഷ്ണമൂര്‍ത്തി (2) എന്നിവരാണ് ക്രീസില്‍. സ്മൃതിയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.

താനിയ ഭാട്ടിയ (2), ജമീമ റോഡ്രിഗസ് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് ഒത്തുച്ചേര്‍ന്ന സ്മൃതിയും കൗറും ഇന്ത്യയെ മുന്നോട്ട് നയിച്ചു. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിങ്‌സ്. മുന്ന് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു കൗറിന്റെ ഇന്നിങ്‌സ്. സ്മൃതിക്ക് കൂട്ടായി വേദ കൃഷ്ണമൂര്‍ത്തിയാണ് ക്രീസില്‍.  

ഇരു ടീമുകളും ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. മാത്രമല്ല, ഇരുവരും നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചതാണ്. എന്നാല്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതിന് ഇന്നത്തെ ഫലത്തെ ആശ്രയിച്ചായിരിക്കും.

ഓസീസിനെതിരെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ്, ബൗളര്‍ മാന്‍സി ജോഷി എന്നിവര്‍ക്ക് വിശ്രമം നല്‍കി. അനുജ പാട്ടീല്‍, അരുന്ദതി റെഡ്ഡി എന്നിവരാണ് ഇരുവര്‍ക്കും പകരം ടീമിലെത്തിയത്.

click me!