
ജോര്‍ജ്ടൗണ്‍: വനിത ടി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളും ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. മാത്രമല്ല, ഇരുവരും നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചതാണ്. എന്നാല്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതിന് ഇന്നത്തെ ഫലത്തെ ആശ്രയിച്ചായിരിക്കും.
ഓസീസിനെതിരെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ്, ബൗളര്‍ മാന്‍സി ജോഷി എന്നിവര്‍ക്ക് വിശ്രമം നല്‍കി. അനുജ പാട്ടീല്‍, അരുന്ദതി റെഡ്ഡി എന്നിവരാണ് ഇരുവര്‍ക്കും പകരം ടീമിലെത്തിയത്.
ടീ ഇന്ത്യ: സ്മൃതി മന്ഥാന, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗ്രസ്, ദയാലന്‍ ഹേമലത, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, അനുജ പാട്ടില്‍, പൂനം യാദവ്, രാധ യാദവ്, അരുന്ദതി റെഡ്ഡി, പൂനം യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!