ടോസ് ഇന്ത്യയ്ക്ക്; റിഷഭ് പന്തിന് അരങ്ങേറ്റം

Published : Oct 21, 2018, 01:17 PM ISTUpdated : Oct 21, 2018, 01:31 PM IST
ടോസ് ഇന്ത്യയ്ക്ക്; റിഷഭ് പന്തിന് അരങ്ങേറ്റം

Synopsis

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. യുവതാരം റിഷഭ് പന്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കി ഇന്ത്യ. പേസര്‍ ഖലീല്‍ അഹമ്മദും ടീമില്‍

ഗുവാഹത്തി: വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. യുവതാരം റിഷഭ് പന്ത് ഇന്ന് അരങ്ങേറ്റം കുറിക്കും. പന്തിന് സീനിയര്‍ താരം എംഎസ് ധോണി ക്യാപ് കൈമാറി. വിക്കറ്റ് കീപ്പറായി ധോണി കളിക്കുമ്പോള്‍ സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാനായാണ് പന്തിനെ ഉള്‍പ്പെടുത്തിയത്. വിന്‍ഡീസിനായി ഒഷാനെ തോമസും ചന്ദ്രപോള്‍ ഹേംരാജും ഇന്ന് അരങ്ങേറ്റം കുറിക്കുന്നുണ്ട്.

മൂന്ന് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. പേസര്‍ ഖലീല്‍ അഹമ്മദിന് അവസരം നല്‍കിയപ്പോള്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ആദ്യ മത്സരത്തിനുള്ള ആദ്യ ഇലവനിലില്ല. ഉമേഷ് യാദവും ഷമിയുമാണ് മറ്റ് രണ്ട് പേസര്‍മാര്‍. ചാഹലും ജഡേജയുമാണ് സ്‌പിന്നര്‍മാര്‍. രോഹിത്- ധവാന്‍ സഖ്യം ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും. കോലി, റായ്‌ഡു, ധോണി, പന്ത് എന്നിവരാണ് മറ്റ് ബാറ്റ്സ്‌മാന്‍മാര്‍. 

India (Playing XI): 

Rohit Sharma, Shikhar Dhawan, Virat Kohli(c), Ambati Rayudu, MS Dhoni(w), Rishabh Pant, Ravindra Jadeja, Umesh Yadav, Mohammed Shami, K Khaleel Ahmed, Yuzvendra Chahal
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം