ഓവലിലും ഇന്ത്യക്ക് രക്ഷയില്ല; തോല്‍വി ഭയത്തില്‍ കോലിയും സംഘവും

Published : Sep 10, 2018, 11:04 PM ISTUpdated : Sep 19, 2018, 09:22 AM IST
ഓവലിലും ഇന്ത്യക്ക് രക്ഷയില്ല; തോല്‍വി ഭയത്തില്‍ കോലിയും സംഘവും

Synopsis

ഇംഗ്ലണ്ടിനെതിരേ അവസാന ടെസ്റ്റിലും ഇന്ത്യ തോല്‍വിമുഖത്ത്. ഓവല്‍ ടെസ്റ്റില്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 58ന് മൂന്ന് എന്ന നിലയില്‍ തോല്‍വി അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. ഒരുദിനം മാത്രം ശേഷിക്കെ ഇന്ത്യക്ക് വിജയിക്കണമെങ്കില്‍ 406 റണ്‍സ് വേണം. വിജയത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെങ്കിലും മത്സരം സമനിലയാക്കാന്‍ പോലും ഇന്ത്യ ബുദ്ധിമുട്ടും.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ അവസാന ടെസ്റ്റിലും ഇന്ത്യ തോല്‍വിമുഖത്ത്. ഓവല്‍ ടെസ്റ്റില്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 58ന് മൂന്ന് എന്ന നിലയില്‍ തോല്‍വി അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. ഒരുദിനം മാത്രം ശേഷിക്കെ ഇന്ത്യക്ക് വിജയിക്കണമെങ്കില്‍ 406 റണ്‍സ് വേണം. വിജയത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെങ്കിലും മത്സരം സമനിലയാക്കാന്‍ പോലും ഇന്ത്യ ബുദ്ധിമുട്ടും. 

ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരാണ് നാലാം ദിവസം പവലിയനിലേക്ക് തിരികെ എത്തിയത്. ശിഖര്‍ ധവാന്‍ (1), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (0) എന്നിവരാണ് പുറത്തായത്. കെ.എല്‍. രാഹുല്‍ (46), അജിന്‍ക്യ രഹാനെ (10) എന്നിവരാണ് ക്രീസില്‍. ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റെടുത്തു. 

ആന്‍ഡേഴ്സണ്‍ എറിഞ്ഞ മൂന്നാം ഓറില്‍ തന്നെ ധവാന്‍ വിക്ക്റ്റിന് മുന്നില്‍ കുടങ്ങി. അതേ ഓവറിലെ അവസാന പന്തില്‍ പൂജാരയും മടങ്ങി. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍മാരില്‍ ഒരാളായി ആന്‍ഡേഴ്‌സണ്‍. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ആന്‍ഡേഴ്‌സണ് മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്തിനെ പിന്തള്ളാം. 563 വിക്കറ്റാണ് ഇരുവരും വീഴ്ത്തിയത്. നാലമനായി ഇറങ്ങിയ കോലി നേരിട്ട ആദ്യപന്തില്‍ തന്നെ മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു വിക്കറ്റ്. 

നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് എട്ടിന് 423 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 463 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് രണ്ടിന്നിങ്സിലുമായി നേടിയത്. അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക് (147), ക്യാപ്റ്റന്‍ ജോ റൂട്ട് (125) എന്നിവരുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്ക് നയിച്ചത്. 14 ഫോറിന്റെ സഹായത്തോടെയാണ് കുക്ക് 147 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

രണ്ടാംദിനം ചായക്ക് പിരിയുമ്പോള്‍ തന്നെ ഇംഗ്ലണ്ടിന്റെ ലീഡ് 400 കടന്നിരുന്നു. പിന്നീട് എത്രയും വേഗം ലീഡ് വര്‍ധിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ ലക്ഷ്യം. കീറ്റണ്‍ ജെന്നിങ്‌സ് (10), മൊയീന്‍ അലി (20), ജാണി ബെയര്‍‌സ്റ്റോ (18), ജോസ് ബട്‌ലര്‍ (0), ബെന്‍ സ്റ്റോക്‌സ് (37), സാം കുറന്‍ (21) എന്നിവരാണ് റൂട്ടിനും കുക്കിനും പുറമെ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഹനുമാ വിഹാരിയാണ് കുക്കിനേയും റൂട്ടിനേയും പുറത്താക്കിയത്. മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്