വനിതാ ലോക ടി20: പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് 134 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Nov 11, 2018, 10:09 PM IST
Highlights
  • വനിതാ ലോകകപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യക്ക്  റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യന്‍് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിന് ക്ഷണിച്ചു. നിശ്ചിത ഓവറില്‍ ഇന്ത്യയുടെ അയല്‍ക്കാര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ജോര്‍ജ്ടൗണ്‍: വനിതാ ലോകകപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യക്ക്  റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യന്‍് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിന് ക്ഷണിച്ചു. നിശ്ചിത ഓവറില്‍ ഇന്ത്യയുടെ അയല്‍ക്കാര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടാന്‍ സാധിച്ചത്. പാക്കിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി. 30 റണ്‍സ് പൂര്‍ത്തിയാവും മുമ്പ് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ആദ്യ ഓവറില്‍ തന്നെ തന്നെ ഓപ്പണര്‍ ആയേഷ സഫറിനെ അരുന്ദതി റെഡ്ഡി, വേദ കൃഷ്ണമൂര്‍ത്തിയുടെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ ഉമൈമ സുഹൈല്‍ റണ്ണൗട്ടിന്റെ രൂപത്തില്‍ പുറത്തായി. മൂന്ന് റണ്‍സ് മാത്രമായിരുന്നു ഉമൈമയുടെ സമ്പാദ്യം. 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജവേരിയ ഖാനും റണ്ണൗട്ടിലൂടെ പുറത്തായി.

പിന്നീടെത്തിയ ബിസ്മാ മറൂഫ് (49 പന്തില്‍ 54), നിദ ദര്‍ (35 പന്തില്‍ 52) കൂട്ടുക്കെട്ടാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇരുവരേയും ദയാലന്‍ ഹേമലത പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ സ്‌കോര്‍ 150ന് അപ്പുറം കടന്നില്ല. ഹേമലത, പൂനം യാദവ് എന്നിവര്‍ രണ്ടും അരുന്ദതി ഒരു വിക്കറ്റും നേടി.

click me!