ഓക്‌ലന്‍ഡ് ടി20: കിവീസിനെതിരെ ഇന്ത്യക്ക് 159 വിജയലക്ഷ്യം

Published : Feb 08, 2019, 01:19 PM IST
ഓക്‌ലന്‍ഡ് ടി20: കിവീസിനെതിരെ ഇന്ത്യക്ക് 159 വിജയലക്ഷ്യം

Synopsis

ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്. 10 ഓവറില്‍ നാല് 60 എന്ന നിലയിലായിരുന്നു കിവീസ് ബാറ്റിങ് പൂര്‍ത്തിയാക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍ നേടി. അവസാന പത്ത് ഓവറില്‍ 98 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്.

ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്. 10 ഓവറില്‍ നാല് 60 എന്ന നിലയിലായിരുന്നു കിവീസ് ബാറ്റിങ് പൂര്‍ത്തിയാക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍ നേടി. അവസാന പത്ത് ഓവറില്‍ 98 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (28 പന്തില്‍ 50), റോസ് ടെയ്‌ലര്‍ (36 പന്തില്‍ 42) എന്നിവരാണ് കിവീസ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് ആദ്യ ഘട്ടത്തില്‍ കിവീസിനെ തകര്‍ത്തത്. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. 

ഗ്രാന്‍ഡ്‌ഹോം, റോസ് ടെയ്‌ലര്‍ എന്നിവര്‍ക്ക് പുറമെ ടിം സീഫെര്‍ട്ട് (12), കോളിന്‍ മണ്‍റോ (12), ഡാരില്‍ മിച്ചല്‍ (1), കെയ്ന്‍ വില്യംസണ്‍ (20), മിച്ചല്‍ സാന്റ്‌നര്‍ (7)  എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍ ആയിരിക്കെ സീഫെര്‍ട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു.  കൂറ്റനടിക്കാന്‍ മണ്‍റോയാവട്ടെ കവറില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി. 

എന്നാല്‍ മിച്ചലിന് വിനയായത് തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനമാണ്. ക്രുനാലിന്റെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയെങ്കിലും പന്ത് ബാറ്റില്‍ തട്ടിയിരുന്നു. വില്യംസണാവട്ടെ ക്രുനാല്‍ പാണ്ഡ്യയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഗ്രാന്‍ഡ്‌ഹോം ഹാര്‍ദിക് പാണ്ഡ്യയെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ ഡീപ് കവറില്‍ രോഹിത്തിന് ക്യാച്ച് നല്‍കി. റോസ് ടെയ്‌ലര്‍ റണ്ണൗട്ടാവുകയായിരുന്നു. ഗ്രാന്‍ഡ്‌ഹോം- ടെയ്‌ലര്‍ സഖ്യം 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെയെത്തിയ സാന്റ്‌നറുടെയും സൗത്തിയുടെയും വിക്കറ്റുകള്‍ ഖലീല്‍ അഹമ്മദ് തെറിപ്പിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി