ജാദവും ഭുവിയും തകര്‍ത്താടി; പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് 163 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Sep 19, 2018, 8:28 PM IST
Highlights

ഏഷ്യാ കപ്പ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 162ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതമെടുത്ത കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ദുബായ്: ഏഷ്യാ കപ്പ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 162ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതമെടുത്ത കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷൊയ്ബ് മാലിക് 43 റണ്‍സെടുത്തു.

തുടക്കത്തില്‍ തന്നെ പാക്കിസ്ഥാന്റെ തകര്‍ച്ച തുടങ്ങിയിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖിനേും (2), ഫഖര്‍ സമാന്‍ (0) എന്നിവരെ ഭുവനേശ്വര്‍ പുറത്താക്കി. പിന്നീട് ഒത്തുച്ചേര്‍ന്ന, ബാബര്‍ അസം (62 പന്തില്‍ 47), ഷൊയ്ബ് മാലിക്ക് (67 പന്തില്‍ 48) എന്നിവരിലൂടെ റണ്‍നില മെച്ചപ്പെടുത്തി. എന്നാല്‍ കുല്‍ദീപ് യാദവിന്റേയും കേദാര്‍ ജാദവിന്റേയും ബൗളിങ് പാക്കിസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. 

നാലാം വിക്കറ്റില്‍ മാലിക്ക്- അസം സഖ്യം 82 റണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അസമിനെ മനോഹരമായ ഒരു പന്തില്‍ കുല്‍ദീപ് വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെ എത്തിയത് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. സര്‍ഫറാസിനെ ആവട്ടെ കേദാറും മടക്കി. ബൗണ്ടറി ലൈനില്‍ സബ് ഫീല്‍ഡര്‍ മനീഷ് പാണ്ഡെയുടെ മനോഹരമായ ക്യാച്ച്. വലിയ ഷോട്ടിന് മുതിര്‍ന്ന സര്‍ഫറാസിനെ ബൗണ്ടറി ലൈനില്‍ പാണ്ഡ്യ പിടിച്ചു. ക്യാച്ചിനിടെ താരത്തിന്റെ നിയന്ത്രണം വിട്ടെങ്കിലും പന്ത് വായുവിലേക്കിട്ട് താരം വീണ്ടും കൈപ്പിടിയിലൊതുക്കി. 

ആറ് റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. റണ്ണൗട്ടിന്റെ രൂപത്തില്‍ ഷൊയ്ബ് മാലിക്ക് (67 പന്തില്‍ 43) മടങ്ങിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. അമ്പാട്ടി റായുഡുവിന്റെ നേരിട്ടുള്ള ഏറില്‍ മാലിക്ക് റണ്ണൗട്ടായി. പിന്നാലെ ആസിഫ് അലി ക്രീസില്‍. ഒമ്പത് റണ്‍സെടുത്ത ജാദവിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി. 

എട്ട് റണ്‍സെടുത്ത ഷദാബ് ഖാനെ ജാദവിന്റെ തന്നെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ പാക്കിസ്ഥാന്‍ 33 ഓവറില്‍ 121ന് ഏഴ് എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീട് എല്ലാം ചടങ്ങ് പോലെയായിരുന്നു ഇന്ത്യക്ക്. അഷ്‌റഫ് (21) അമീര്‍ (18*) എന്നിവര്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.

click me!