കോലിയെ തൂപ്പുകാരനാക്കി; ഓസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകന് ഓണ്‍ലൈന്‍ പൊങ്കാല

Published : Sep 15, 2017, 06:17 PM ISTUpdated : Oct 04, 2018, 07:05 PM IST
കോലിയെ തൂപ്പുകാരനാക്കി; ഓസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകന് ഓണ്‍ലൈന്‍ പൊങ്കാല

Synopsis

മുംബൈ: വിരാട് കോലിയെ തൂപ്പുകാരനാക്കിയ ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനെ പൊങ്കാലയിട്ട് ലോകം ക്രിക്കറ്റ് ആരാധകർ. സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി കോഹ്‌ലി കോൽക്കത്ത ഈഡൻ ഗാർഡൻ സ്റ്റേഡിയം വൃത്തിയാക്കുന്ന ചിത്രം ചേർത്താണ് @DennisCricket_ എന്ന ട്വിറ്റർ ഹാൻഡിൽ ഉപയോഗിക്കുന്ന മാധ്യമപ്രവർത്തകൻ പോസ്റ്റ് ഇട്ടത്. വേൾഡ് ഇലവൻ മത്സരത്തിനു മുന്‍പായി തൂപ്പുകാർ സ്റ്റേഡിയം വൃത്തിയാക്കുന്നു എന്നായിരുന്നു പോസ്റ്റ്. 

തമാശയ്ക്കാണോ പരിഹാസരൂപേണയാണോ പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെങ്കിലും ട്വിറ്ററിൽ ഇദ്ദേഹത്തിനെതിരേ ആരാധകർ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇന്ത്യൻ ആരാധകരെക്കൂടാതെ പാക്കിസ്ഥാനിൽ നിന്നുള്ള കോഹ്‌ലി ആരാധകരും പൊങ്കാല ഏറ്റുപിടിച്ചു. ഓസീസിനെ തൂത്തുവാരുന്നതിനു മുന്പുള്ള പരിശീലനമാണിതെന്ന് ആരാധകരിൽ ചിലർ മറുപടി നല്കി. കോഹ്‌ലി ആരാണെന്ന് അന്വേഷിച്ചിട്ട് ട്വീറ്റ് ചെയ്യാനാണ് ചിലർ പറഞ്ഞത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ കണ്ണകള്‍ എല്ലാം പറയുന്നു', വിരാട് കോലി ആ വമ്പന്‍ പ്രഖ്യാപനം നടത്തേണ്ട സമയമായെന്ന് റോബിന്‍ ഉത്തപ്പ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് 91% സാധ്യത, ഇന്ത്യയുടെ സാധ്യത 4 ശതമാനം മാത്രം