അഞ്ചാം ഏകദിനം ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര

Published : Feb 12, 2018, 08:16 PM ISTUpdated : Oct 05, 2018, 01:30 AM IST
അഞ്ചാം ഏകദിനം ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര

Synopsis

പോര്‍ട്ട് എലിസബത്ത്: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഇന്ന് പോര്‍ട്ട് എലിസബത്തില്‍. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര ജയം സ്വന്തമാക്കാം.  ജൊഹന്നസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ അ‍ഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ആദ്യ മൂന്ന് കളിയിലും തിളങ്ങിയ സ്പിന്‍ ബൗളര്‍മാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതാണ് ജൊഹന്നസ്ബര്‍ഗില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. രോഹിത് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. അതേസമയം ഇനിയുള്ള രണ്ട് കളിയിലും ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. മുന്‍ നായകന്‍ എ ബി ഡിവിലിയേഴ്സ് പരുക്ക് മാറിയെത്തിയത് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഹമ്മദ് കൈഫിനെതിരെ തിരിച്ചടിച്ച് മുഹമ്മദ് ആമിര്‍, 'നിങ്ങൾ ക്രിക്കറ്റ് കളിച്ചത് നല്ല ഫീൽഡറായതു കൊണ്ട് മാത്ര'മെന്ന് പരിഹാസം
'ഇന്ത്യയില്‍ നിന്ന് ദയവായി എന്നെ രക്ഷിക്കൂ', റൊണാള്‍ഡോയോട് അപേക്ഷിച്ച് ഇന്ത്യയിൽ കുടുങ്ങിയ വിന്‍ഡീസ് താരം