ഏഷ്യ കപ്പ്: ജേതാക്കളെ ഇന്നറിയാം; പരിക്കിന്‍റെ പിടിയില്‍ ബംഗ്ലാദേശ്

Published : Sep 28, 2018, 11:49 AM IST
ഏഷ്യ കപ്പ്: ജേതാക്കളെ ഇന്നറിയാം; പരിക്കിന്‍റെ പിടിയില്‍ ബംഗ്ലാദേശ്

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംമ്പ്യന്മാരെ ഇന്നറിയാം. ഫൈനലില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. ദുബായില്‍, ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം. ഏഷ്യാ കപ്പിലെ ഒരു മത്സരം തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. 

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംമ്പ്യന്മാരെ ഇന്നറിയാം. ഫൈനലില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. ദുബായില്‍, ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം. ഏഷ്യാ കപ്പിലെ ഒരു മത്സരം തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ബംഗ്ലാദേശ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച് ഫൈനലില്‍ ഇടം നേടി.

മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ഫോമിലില്ലായ്മയും ഷാക്കിബ് അല്‍ ഹസന്റെ പരിക്കുമാണ് ബംഗ്ലാദേശിനെ അലട്ടുന്നത്. പരിക്ക് കാരണം ഓള്‍ റൗണ്ടറായ ഷാക്കിബ് കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനെതിരേയും കളിച്ചിരുന്നില്ല. പരിചയസമ്പത്തില്ലായ്മയും ബംഗ്ലാദേശിന്റെ പ്രശ്‌നമാണ്. ബംഗ്ലാദേശ് നിരയിലെ ആറു പേര്‍ ഫൈനലില്‍ കളിക്കുന്നത് തന്നെ ആദ്യം. 

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങിയത് ഒഴിച്ചാല്‍ ഇന്ത്യക്ക് ഏഷ്യാകപ്പില്‍ കാര്യമായി വെല്ലുവിളിയൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, അഫ്ഗാനെതിരേ മുന്‍നിര താരങ്ങളെ പുറത്തിരുത്തിയാണ് ഇന്ത്യ കളിച്ചതും. വിരാട് കോലിയുടെ അഭാവം കാര്യമായി ബാധിക്കാതെ നോക്കാന്‍ രോഹിത്- ധവാന്‍ സഖ്യത്തിന് ഇതുവരെയായി. ബൗളര്‍മാരും തകര്‍പ്പന്‍ ഫോമിലാണെന്നുള്ളത് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്