2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍

By Web DeskFirst Published Dec 11, 2017, 7:11 PM IST
Highlights

മുംബൈ: 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാവും. തിങ്കളാഴ്ച്ച ചേര്‍ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാവുന്നത്. നേരത്തെ 1987, 1996, 2011 ലോകകപ്പുകള്‍ക്ക് ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യ സംയുക്തമായി വേദിയായിട്ടുണ്ട്.

2021ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ചാമ്പ്യന്‍സ് ട്രോഫിക്കും ലോകകപ്പിനും പുറമെ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരവും ഇന്ത്യയിലാണ് നടക്കുക. ടെസ്റ്റ് പദവി നേടിയ ശേഷമുള്ള അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ഓസ്ട്രേലിയയുമായിട്ടായിരുന്നു അഫ്ഗാന്റെ ആദ്യ ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുമായുള്ള അഫ്ഗാന്റെ ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് അഫ്ഗാന് ആദ്യ ടെസ്റ്റ് വേദിയൊരുക്കാന്‍ ഇന്ത്യ മുന്നോട്ടുവരികയായിരുന്നു.

നേരത്തെ 2017 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റിന് ഗ്രേറ്റര്‍ നോയിഡ സാക്ഷ്യം വഹിച്ചിരുന്നു. മത്സരാധിക്യമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരാതി പരിഗണിച്ച് 2019-2023 കായലളവിലെ മത്സരദിനങ്ങള്‍ വെട്ടിക്കുറക്കാനും ബിസിസിഐ യോഗത്തില്‍ തീരമാനമായി.

click me!