ഇത് എക്കാലത്തെയും മികച്ച ഇന്ത്യന്‍ പേസ് നിരയെന്ന് ഓസീസ് ഇതിഹാസം

By Web TeamFirst Published Dec 31, 2018, 11:55 AM IST
Highlights

മുന്‍കാലങ്ങളില്‍ വിദേശ പരമ്പരകളില്‍ ജയിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ വിദേശത്ത് ജയിച്ചുതുടങ്ങിയിരിക്കുന്നു. അതിന് കാരണം അവരുടെ പേസ് ബൗളിംഗ് കരുത്താണ്.

മെല്‍ബണ്‍: ജസ്പ്രീത് ബൂംമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പേസ് നിരയെ പ്രശംസകൊണ്ട് മൂടി ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡര്‍. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ആക്രമണ നിരയാണെന്ന് ബോര്‍ഡര്‍ പറഞ്ഞു. മുന്‍ കാലങ്ങളിലും ഇന്ത്യക്ക് മുമ്പ് ലോകോത്തര നിലവാരമുളള പേസര്‍മാരുണ്ടായിട്ടുണ്ടെങ്കിലും അത് ഒന്നോ രണ്ടോ വ്യക്തികളില്‍ ഒതുങ്ങിയിരുന്നുവെന്നും ഇപ്പോഴത്തെപ്പോലെ മികച്ച ആക്രമണ സംഘമായിരുന്നില്ലെന്നും ബോര്‍ഡര്‍ പറഞ്ഞു.

ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നു.മുന്‍കാലങ്ങളില്‍ വിദേശ പരമ്പരകളില്‍ ജയിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ വിദേശത്ത് ജയിച്ചുതുടങ്ങിയിരിക്കുന്നു. അതിന് കാരണം അവരുടെ പേസ് ബൗളിംഗ് കരുത്താണ്. ഇനി അവര്‍ക്ക് ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലുമെല്ലാം ജയിക്കാനാവുമെന്നും ബോര്‍ഡര്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റില്‍ വീണ 60 ഓസീസ് വിക്കറ്റുകളില്‍ 45 എണ്ണവും വീഴ്ത്തിയത് ഇന്ത്യന്‍ പേസര്‍മാരായിരുന്നു. ജസ്പ്രീത് ബൂംമ്ര 20 വിക്കറ്റുമായി പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായപ്പോള്‍ മുഹമ്മദ് ഷമി 14ഉം ഇഷാന്ത് ശര്‍മ 11 ഉം വിക്കറ്റ് നേടി.

click me!