
മെല്‍ബണ്‍: ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പെര്‍ത്ത് ടെസ്റ്റ് കളിച്ച ടീമിലെ 13 പേരെയും ഓസീസ് ടീമില്‍ നിലനിര്‍ത്തി. ഈ മാസം 26ന് മെല്‍ബണിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് തുടങ്ങുക.
മധ്യനിരയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പീറ്റര്‍ ഹാന്‍ഡ്‌കോംബിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേസ് ബൗളര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയാണെങ്കില്‍ പീറ്റര്‍ സിഡില്‍ പകരക്കരാനാവും. ഹാന്‍ഡ്‌സ്‌കോംബ് തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ മുന്‍ താരം ഷെയ്ന്‍ വോണ്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പെര്‍ത്ത് ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ മെല്‍ബണിലും ഫിഞ്ച് തന്നെയാകും ഓസീസ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.
അതേസമയം, രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമെന്ന് ഉറപ്പായി. ഓപ്പണര്‍മാരായാ മുരളി വിജയ്‌യും കെ എല്‍ രാഹുലും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ മയാങ്ക് അഗര്‍വാള്‍ മെല്‍ബണില്‍ ഓപ്പണറായി എത്തുമെന്നുറപ്പ്. എന്നാല്‍ രണ്ടാം ഓപ്പണര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ടീം മാനേജ്മെന്ഫ് ആശയക്കുഴപ്പത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!