ചരിത്രനേട്ടത്തിന് രണ്ട് വിക്കറ്റ് അകലെ ബുംറ

By Web TeamFirst Published Feb 26, 2019, 11:50 AM IST
Highlights

നിലവില്‍ 51 വിക്കറ്റുകളാണ് ബുംറയുടെ പേരിലുളളത്. 52 വിക്കറ്റെടുത്തിട്ടുള്ള ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ടി20യിലെ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാല്‍ ബുംറക്ക് അശ്വിനെ മറികടന്ന് ഒന്നാമനാകാം.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി ഇന്ത്യയെ വിജയത്തിനരികെ എത്തിച്ച ജസ്പ്രീത് ബുംറ മറ്റൊരു ചരിത്രനേട്ടത്തിനരികെ. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ടി20യില്‍ ഇന്ത്യക്കായി 50 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായ ബുംറ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറാവും.

നിലവില്‍ 51 വിക്കറ്റുകളാണ് ബുംറയുടെ പേരിലുളളത്. 52 വിക്കറ്റെടുത്തിട്ടുള്ള ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ടി20യിലെ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാല്‍ ബുംറക്ക് അശ്വിനെ മറികടന്ന് ഒന്നാമനാകാം. എന്നാല്‍ ടി20യിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരാനാകാന്‍ ബുംറ ഇനിയും കാത്തിരിക്കണം. 98 വിക്കറ്റുകളെടുത്തിട്ടുള്ള മുന്‍ പാക് താരം ഷഹീദ് അഫ്രീദിയാണ് ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍.

ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് ജയത്തിലേക്ക് രണ്ടോവറില്‍ 16 റണ്‍സ് വേണമെന്നിരിക്കെ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ബുംറ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തിരുന്നു. എന്നാല്‍ ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സടിച്ച് ഓസ്ട്രേലിയ അവസാന പന്തില്‍ മത്സരം സ്വന്തമാക്കി. അവസാന ഓവര്‍ എറിഞ്ഞ ഉമേഷിനെ ബുംറ ന്യൂയീകരിക്കുകയും ചെയ്തു. അവസാന ഓവറുകള്‍ എറിയുക എപ്പോഴും ശ്രമകരമാണെന്നും ഇരു ടീമിനും തുല്യസാധ്യതയാണ് ഉണ്ടായിരുന്നതെന്നും മത്സരശേഷം ബുംറ പറഞ്ഞു.

click me!