
പെര്‍ത്ത്: വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടും പെര്‍ത്തില്‍ ഓസ്ട്രേലിയയെ വിറപ്പിക്കുകയാണ് ജസ്പ്രീത് ബൂമ്ര. ഓസ്ട്രേലിയയുടെ അതിവേഗക്കാരനായ മിച്ചല്‍ സ്റ്റാര്‍ക്കിനെപോലും നിഷ്പ്രഭനാക്കിയാണ് പെര്‍ത്തില്‍ ബൂമ്രയുടെ തീയുണ്ടകള്‍ പാഞ്ഞത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ബൂമ്രയുടെ ബൗണ്‍സര്‍ ഹെല്‍മെറ്റിലിടിച്ച് ഓപ്പണര്‍ മാര്‍ക്ക് ഹാരിസ് നിലത്തു വീണിരുന്നു.
ബൂമ്രയുടെ ബൗണ്‍സര്‍ കൊണ്ട് ഹാരിസിന്റെ ഹെല്‍മെറ്റ് തകര്‍ന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓസീസ് ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസ് പന്ത് തലയില്‍ക്കൊണ്ട് മരിച്ചതിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതായി ഹാരിസിന്റെ ഹെല്‍മെറ്റിന്റെ ഈ ചിത്രം. പന്ത് ഹെല്‍മെറ്റില്‍ കൊണ്ട് ഹാരിസ് നിലത്തുവീണെങ്കിലും ഭാഗ്യത്തിന് പരിക്കൊന്നും സംഭവിച്ചില്ല.
ബൂമ്രയുടെ വേഗം പേസ് ഇതിഹാസം ജെഫ് തോംസണെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ഓസീസ് മാധ്യമങ്ങള്‍ പറയുന്നത്. പെര്‍ത്തിലെ അതിവേഗ പിച്ചില്‍ ബൂമ്രയുടെ പന്തുകള്‍ ഓസീസിനെ ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ബൂമ്ര മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!