ബൂമ്രയുടെ ഭാവി പ്രവചിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍

Published : Dec 28, 2018, 01:22 PM IST
ബൂമ്രയുടെ ഭാവി പ്രവചിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍

Synopsis

നിലവില്‍ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബൂമ്ര. ട്വന്റി-20 റാങ്കിംഗില്‍ ഇരുപതാമതും ടെസ്റ്റ് റാങ്കിംഗില്‍ 28-ാം സ്ഥാനത്തുമാണിപ്പോള്‍ ബൂമ്ര. മെല്‍ബണ്‍ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനം അടുത്ത ഐസിസി റാങ്കിംഗിലും പ്രതിഫലിക്കുമെന്നുറപ്പ്.

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആറു വിക്കറ്റു വീഴ്ത്തി ഓസീസിനെ എറിഞ്ഞിട്ട ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ പുകഴ്തത്തി മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. മത്സരത്തിന്റെ ഒഫീഷ്യല്‍ ബ്രോഡ്‌കാസ്റ്റര്‍മാരായ സോണിക്ക് വേണ്ടി കമന്ററി പറയുമ്പോഴാണ് ക്ലാര്‍ക്ക് ബൂമ്രയെ പ്രശംസ കൊണ്ട് മൂടിയത്. ഒപ്പം ഒരു പ്രവചനവും ക്ലാര്‍ക്ക് നടത്തി. വൈകാതെ ബൂമ്ര ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ഒന്നാം നമ്പര്‍ ബൗളറാവുമെന്ന്.

നിലവില്‍ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബൂമ്ര. ട്വന്റി-20 റാങ്കിംഗില്‍ ഇരുപതാമതും ടെസ്റ്റ് റാങ്കിംഗില്‍ 28-ാം സ്ഥാനത്തുമാണിപ്പോള്‍ ബൂമ്ര. മെല്‍ബണ്‍ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനം അടുത്ത ഐസിസി റാങ്കിംഗിലും പ്രതിഫലിക്കുമെന്നുറപ്പ്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പേസും ലെംഗ്‌തും കൊണ്ട് ബൂമ്ര ഓസീസ് ബൗളര്‍മാരെ വെള്ളംകുടിപ്പിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു ബൂമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റില്‍ ഈ വര്‍ഷം ഇതുവരെ 45 വിക്കറ്റ് വീഴ്ത്തിയ ബൂമ്ര ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷമിക്കൊപ്പം ഒന്നാം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മത്സരത്തിനിടെ ഇമ്രാന്‍ഖാന്റെ മക്കളുടെ അഭിമുഖം; ലഞ്ചിന്‌ ശേഷം കളിക്കാനിറങ്ങില്ലെന്ന്‌ പാക്കിസ്ഥാന്‍, ലോര്‍ഡ്‌സ്‌ ടെസ്‌റ്റില്‍ നാടകീയതകള്‍
ദ്രാവിഡിന്റെയും സെവാഗിന്റെയും മക്കള്‍ ഇടംനേടി, വൈഭവ്‌ സൂര്യവംശിയെ എന്തുകൊണ്ട്‌ ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടുത്തിയില്ല?