'ഇയാള്‍ അന്യഗ്രഹത്തില്‍ നിന്ന് വന്നയാള്‍; കോലിയെക്കുറിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍

Published : Dec 16, 2018, 03:35 PM IST
'ഇയാള്‍ അന്യഗ്രഹത്തില്‍ നിന്ന് വന്നയാള്‍; കോലിയെക്കുറിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍

Synopsis

കോലിയുടെ സെഞ്ചുറി ആഘോഷം മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന് നന്നേ പിടിച്ചു. കോലി അന്യഗ്രഹത്തില്‍ നിന്ന് വന്നയാളാണെന്ന് വോണ്‍ ട്വീറ്റ് ചെയ്തു.

പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം പതിവില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ വിരാട് കോലി അത് ആഘോഷിച്ചത്. സാധാരണ വായുവിലേക്ക് ഉയര്‍ന്നുചാടി പഞ്ച് ചെയ്ത് സെഞ്ചുറി ആഘോഷിക്കാറുള്ള കോലി ഇത്തവണ വലിയ ആവേശമൊന്നും കാട്ടാതെ സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം ഹെല്‍മറ്റൂരി ബാറ്റിന് നേരെ വിരല്‍ ചൂണ്ടി തന്റെ ബാറ്റ് സംസാരിക്കുമെന്നായിരുന്നു ആരാധകരോട് പറഞ്ഞത്.

എന്തായാലും കോലിയുടെ സെഞ്ചുറി ആഘോഷം മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന് നന്നേ പിടിച്ചു. കോലി അന്യഗ്രഹത്തില്‍ നിന്ന് വന്നയാളാണെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. മൂന്നാം ദിനം 82 റണ്‍സില്‍ ബാറ്റിംഗ് പുനരാരംഭിച്ച കോലി മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറിയടിച്ചാണ് ടെസ്റ്റ് കരിയറിലെ 25-ാം സെഞ്ചുറിയിലേക്കെത്തിയത്.

ഓസ്ട്രേലിയയില്‍ കോലിയുടെ ആറാം സെഞ്ചുറിയാണിത്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടത്തിനൊപ്പമെത്താനും ഇതോടെ കോലിക്കായി. സച്ചിന്‍ 20 ടെസ്റ്റില്‍ നിന്നാണ് ആറ് സെഞ്ചുറി അടിച്ചതെങ്കില്‍ കോലിക്ക് ആറ് സെഞ്ചുറി തികയ്ക്കാന്‍ വേണ്ടിവന്നത് 10 ടെസ്റ്റ് മാത്രം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം