റെക്കോഡുകള്‍ തകരുന്നു; സച്ചിനേയും പിന്തള്ളി കോലി മുന്നോട്ട്

Published : Dec 16, 2018, 03:22 PM ISTUpdated : Dec 16, 2018, 05:28 PM IST
റെക്കോഡുകള്‍ തകരുന്നു; സച്ചിനേയും പിന്തള്ളി കോലി മുന്നോട്ട്

Synopsis

ടെസ്റ്റ് കരിയറിലെ 25ാം സെഞ്ചുറിയോടെ കോലി സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് 25 സെഞ്ചുറികള്‍ സ്വന്തമാക്കിയ രണ്ടാമത്തെ താരമായി  കോലി. മാത്രമല്ല, ഓസ്‌ട്രേലിയയില്‍ അവര്‍ക്കെതിരെ ഏറ്റവും കൂടതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ സച്ചിനൊപ്പമെത്താനും കോലിക്ക് സാധിച്ചു.

പെര്‍ത്ത്: ടെസ്റ്റ് കരിയറിലെ 25ാം സെഞ്ചുറിയോടെ കോലി സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് 25 സെഞ്ചുറികള്‍ സ്വന്തമാക്കിയ രണ്ടാമത്തെ താരമായി  കോലി. മാത്രമല്ല, ഓസ്‌ട്രേലിയയില്‍ അവര്‍ക്കെതിരെ ഏറ്റവും കൂടതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ സച്ചിനൊപ്പമെത്താനും കോലിക്ക് സാധിച്ചു. കോലി സ്വന്തമാക്കിയ റെക്കോഡുകള്‍ താഴെ. 

കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് 25 സെഞ്ചുറി പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കോലി. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാന്‍ കോലിക്കായി. 130 ഇന്നിങ്‌സിലാണ് സച്ചിന്‍ 25 സെഞ്ചുറികള്‍ നേടിയത്. കോലി 127 ഇന്നിങ്‌സിലാണ് നേട്ടം കൊയ്തത്. ബ്രാഡ്മാന്‍ 68 ഇന്നിങ്‌സില്‍ നിന്ന് സെഞ്ചുറി നേടിയിരുന്നു. സുനില്‍ ഗവാസ്‌കര്‍ (138), മാത്യൂ ഹെയ്ഡന്‍ (139), ഗാരി സോബേഴ്‌സ് (147) എന്നിവരും 25 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ ആറാം സെഞ്ചുറിയാണ് കോലിക്ക്. ഇക്കാര്യത്തി ല്‍ സച്ചിനൊപ്പമെത്താനും കോലിക്ക് സാധിച്ചു. 10 ടെസ്റ്റില്‍ നിന്നാണ് കോലി ആറ് സെഞ്ചുറി നേടിയത്. എന്നാല്‍ സച്ചിന് 20 ടെസ്റ്റുകള്‍ വേണ്ടിവന്നു. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ കോലി മൂന്നാമതെത്തി. ഏഴ് സെഞ്ചുറികളാണ് കോലി നേടിയത്. ആറ് സെഞ്ചുറികള്‍ നേടിയ വിവിഎസ് ലക്ഷ്മണിനെയാണ് കോലി മറികടന്നത്. സുനില്‍ ഗവാസ്‌കര്‍ (8), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (11) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഒരേ വര്‍ഷം സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ താരവുമായി കോലി. 1992ന് ശേഷം പെര്‍ത്തില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം