
സിഡ്നി: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഭാവി പ്രവചിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ എംഎസ് ധോണിയേക്കാള്‍ കൂടുതല്‍ സെഞ്ചുറികള്‍ അടിക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു.
അയാള്‍ പ്രതിഭാധനനായ കളിക്കാരനാണ്. അക്രമണോത്സുക ബാറ്റ്സ്മാനും. കളിയെ നല്ല രീതിയില്‍ മനസിലാക്കുന്ന കളിക്കാരനും. സ്പിന്നര്‍മാര്‍ക്കെതിരെ ചിലപ്പോള്‍ റിഷഭ് പന്ത് കളിക്കുന്നത് കാണുമ്പോള്‍ ഇതെങ്ങനെ സാധിക്കുന്നുവെന്ന് തോന്നും. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനായിരുന്ന കാലത്ത് അത് നേരിട്ട് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
2005ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ധോണി 2014ലാണ് വിരമിച്ചത്. 90 മത്സരങ്ങളില്‍ 4876 റണ്‍സടിച്ച ധോണി 33 അര്‍ധസെഞ്ചുറിയും ആറ് സെഞ്ചുറിയും നേടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറിയ റിഷഭ് പന്താകട്ടെ ഇതുവരെ കളിച്ച ഒമ്പത് കളികളില്‍ രണ്ട് സെഞ്ചുറി അടക്കം 49.71 റണ്‍സ് ശരാശരിയില്‍ 696 റണ്‍സടിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് തവണ 90കളില്‍ പന്ത് പുറത്താവുകയും ചെയ്തു. ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായതിന് പിന്നാലെ ഓസ്ട്രേലിയയിലും ഈ നേട്ടം റിഷഭ് പന്ത് ആവര്‍ത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!