അവര്‍ ശരിക്കും ഞങ്ങളെ ശ്വാസം മുട്ടിച്ചു ; ഇന്ത്യന്‍ പേസ് ത്രയത്തിന് ഇതിലും വലിയ അഭിനന്ദനം കിട്ടാനില്ല

Published : Jan 08, 2019, 12:47 PM ISTUpdated : Jan 08, 2019, 01:05 PM IST
അവര്‍ ശരിക്കും ഞങ്ങളെ ശ്വാസം മുട്ടിച്ചു ; ഇന്ത്യന്‍ പേസ് ത്രയത്തിന് ഇതിലും വലിയ അഭിനന്ദനം കിട്ടാനില്ല

Synopsis

അവര്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ക്കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ശ്വാസം വിടാന്‍പോലും അനുവദിക്കാതെ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട ഇന്ത്യന്‍ പേസ് ത്രയത്തിന് ഓസ്ട്രേലിയ വേണ്ടത്ര അംഗീകാരം നല്‍കിയോ എന്ന് സംശയമാണ്.

സിഡ്നി: ഇന്ത്യയുടെ ജസ്പ്രീത് ബൂംമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ പേസ് ത്രയത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. ലോകത്തിലെ ഏറ്റവും മികച്ച പേസ് ആക്രമണ നിരയാണ് ഇന്ത്യയുടേതെന്ന് ടിം പെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അവര്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ക്കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ശ്വാസം വിടാന്‍പോലും അനുവദിക്കാതെ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട ഇന്ത്യന്‍ പേസ് ത്രയത്തിന് ഓസ്ട്രേലിയ വേണ്ടത്ര അംഗീകാരം നല്‍കിയോ എന്ന് സംശയമാണ്.

മൂന്ന് പേരും മികച്ച വേഗതയിലും ലെംഗ്ത്തിലും പന്തെറിഞ്ഞ് ബാറ്റ്സ്മാന്‍മാരെ ശരിക്കും ശ്വാസം മുട്ടിച്ചു. ഓസീസ് ബാറ്റിംഗ് നിരയില്‍ മാര്‍ക്കസ് ഹാരിസും ട്രാവിഡ് ഹെഡ്ഡും പുറത്തെടുത്ത ചെറുത്തിനില്‍പ്പിനെ അഭിനന്ദിക്കുന്നുവെന്നും പെയ്ന്‍ പറഞ്ഞു.

ഇന്ത്യയുടെ പരിചയസമ്പന്നരായ ആക്രമണനിരക്കെതിരെ മത്സരക്കികുക എന്നത് കഠിനമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പേസ് ആക്രമണനിരക്കെതിരെയാണ് ഹാരിസും ഹെഡ്ഡും റണ്‍സ് കണ്ടെത്തിയത്. അതിനവരെ അഭിനന്ദിക്കുന്നുവെന്നും പെയ്ന്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍