ഓസ്ട്രേലിയന്‍ ടീമില്‍ ഏറ്റവുമധികം ഭയക്കേണ്ടത് ആ കളിക്കാരനെയെന്ന് കോലി

Published : Feb 23, 2019, 07:22 PM IST
ഓസ്ട്രേലിയന്‍ ടീമില്‍ ഏറ്റവുമധികം ഭയക്കേണ്ടത് ആ കളിക്കാരനെയെന്ന് കോലി

Synopsis

ഐപിഎല്ലില്‍ കോലിയുടെ ടീമായ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന്റെ താരം കൂടിയാണ് സ്റ്റോയിനസ്. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കുന്ന സ്റ്റോയിനസ് 53 റണ്‍സ് ശരാശരിയില്‍ 533 റണ്‍സടിച്ചിരുന്നു. 

വിശാഖപട്ടണം: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്ക് ഞായറാഴ്ച വിശാഖപട്ടണത്ത് തുടക്കമാകാനിരിക്കെ ഓസീസ് ടീമിലെ ഏറ്റവും അപകടകാരിയായ താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടറായ മാര്‍ക്കസ് സ്റ്റോയിനസാണ് അവരുടെ ടീമിലെ ഏറ്റവും അപകടകാരിയായ കളിക്കാരനെന്ന് കോലി മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐപിഎല്ലില്‍ കോലിയുടെ ടീമായ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന്റെ താരം കൂടിയാണ് സ്റ്റോയിനസ്. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കുന്ന സ്റ്റോയിനസ് 53 റണ്‍സ് ശരാശരിയില്‍ 533 റണ്‍സടിച്ചിരുന്നു.  

ഓസീസ് നിരയില്‍ അസാമാന്യ മികവ് പുറത്തെടുക്കുന്ന കളിക്കാരനാരെന്ന് ചോദിച്ചാല്‍ അത് സ്റ്റോയിനസാണ്. ബിഗ് ബാഷ് ലീഗിലെ മികവുറ്റ പ്രകടനം സ്റ്റോയിനസിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടാകുമെന്നും കോലി പറഞ്ഞു. സ്റ്റോയിനസിന് പുറമെ ബിഗ് ബാഷ് ലീഗില്‍ മികവ് കാട്ടിയ ഏതാനും കളിക്കാര്‍ കൂടി ഓസീസ് ടീമിലുണ്ടെന്നതിനാല്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാമെന്നും കോലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്