മൂന്നാം ടെസ്റ്റിലും ഇന്ത്യ വെള്ളംകുടിക്കും; ഇംഗ്ലണ്ട് ടീമില്‍ ബെന്‍ സ്റ്റോക്സും

By Web TeamFirst Published Aug 15, 2018, 12:37 PM IST
Highlights

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തി. അടിപിടി കേസിന്റെ വിചാരണ നടപടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ രണ്ടാം ടെസ്റ്റില്‍ സ്റ്റോക്സ് കളിച്ചിരുന്നില്ല. സ്റ്റോക്സിന്റെ അഭാവത്തില്‍ ടീമിലെത്തിയ ക്രിസ് വോക്സ് സെഞ്ചുറി നേടി

നോട്ടിംഗ്ഹാം: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തി. അടിപിടി കേസിന്റെ വിചാരണ നടപടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ രണ്ടാം ടെസ്റ്റില്‍ സ്റ്റോക്സ് കളിച്ചിരുന്നില്ല. സ്റ്റോക്സിന്റെ അഭാവത്തില്‍ ടീമിലെത്തിയ ക്രിസ് വോക്സ് സെഞ്ചുറി നേടി ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് മൂന്നാം ടെസ്റ്റിനുള്ള 14 അംഗ ടീമില്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പിയായത് ബെന്‍ സ്റ്റോക്സായിരുന്നു. വോക്സിനു പുറമെ സ്റ്റോക്സ് കൂടി ടീമിലെത്തുന്നതോടെ അന്തിമ ഇലവനില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് ഇംഗ്ലീഷ് ടീം. ഓള്‍ റൗണ്ടറെന്ന നിലയില്‍ സാം കുറാനും മികവു കാട്ടുന്നതിനാല്‍ സ്പിന്നറെ ഒഴിവാക്കി വോക്സിനെയും സ്റ്റോക്സിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ലോര്‍ഡ്സ് ടെസ്റ്റില്‍  അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന മോയിന്‍ അലിയെയും സാം പോര്‍ട്ടറെയും ഇംഗ്ലണ്ട് ടീമില്‍ നിലിനിര്‍ത്തിയിട്ടുണ്ട്. പേസിനെ തുണക്കുന്ന പിച്ചാണ് ട്രെന്റ്ബ്രിഡിജിലും ഇന്ത്യയെ കാത്തിരിക്കുന്നതെങ്കില്‍ സ്റ്റോക്സും വോക്സും അന്തിമ ഇലവനില്‍ കളിക്കും. ലോര്‍ഡ്സ് ടെസ്റ്റില്‍ ടീമിലുണ്ടായിരുന്ന ആദില്‍ റഷീദ് ഒരോവര്‍ പോലും ബൗള്‍ ചെയ്യുകയോ ബാറ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല.

click me!