
ലണ്ടന്‍: ഐസിസി എലീറ്റ് പാനലിലുള്ള അമ്പയര്‍മാരില്‍ ഒരാളാണ് പാക്കിസ്ഥാന്റെ അലീം ദാര്‍. ഏറ്റവും മികച്ച അമ്പയര്‍ക്കുള്ള ഐസിസി പുരസ്കാരം തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍(2009, 2010, 2011) നേടിയ അമ്പയര്‍. ന്യൂസിലന്‍ഡ് അമ്പയര്‍ ബില്ലി ബൗഡനെപ്പോലെ അമ്പയറിംഗിംലും വ്യത്യസ്ത ശൈലിക്ക് ഉടമയാണ് ഈ പാക്കിസ്ഥാന്‍കാരന്‍.
ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് കണ്ട ആരാധകരില്‍ ചിലരുടെയെങ്കിലും മനസിലുയര്‍ന്ന ഒരു ചോദ്യം എന്തുകൊണ്ടാണ് അലീം ദാര്‍ ഔട്ട് വിധിക്കുമ്പോള്‍ മാത്രം ഇടം കൈയിലെ ചൂണ്ടു വിരലുയര്‍ത്തുന്നത് എന്നതാണ്. ഇതിന് അലീം ദാര്‍ തന്നെ ഒരിക്കല്‍ പറഞ്ഞ മറുപടി ഇതായിരുന്നു.
വലംകൈയിലെ ചൂണ്ടുവിരല്‍ ഇസ്ലാം മതവിശ്വാസപ്രകാരം സവിശേഷമായ പ്രധാന്യമുള്ള ഒന്നാണ്. പ്രാര്‍ഥനാ സമയത്ത് അള്ളാഹുവിന്റെ ഏകത്വം സൂചിപ്പിക്കാനാണ് വലംകൈയിലെ ചൂണ്ടുവിരല്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ആ വിരല്‍ ക്രിക്കറ്റില്‍ ഞാനുപയോഗിക്കാറില്ല. ക്രിക്കറ്റില്‍ തീരമാനങ്ങളെടുക്കുമ്പോള്‍ പലപ്പോഴും എനിക്ക് തെറ്റുപറ്റാം. അതുകൊണ്ടാണ് ഔട്ട് വിധിക്കുമ്പോള്‍ എപ്പോഴും ഞാന്‍ ഇടം കൈയിലെ ചൂണ്ടുവിരല്‍ ഉപയോഗിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!