
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ വിജയത്തിനുശേഷം ബിബിസി അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ അനുവദിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി ഇംഗ്ലീഷ് മാധ്യമങ്ങള്‍. ബിബിസിയുടെ ടെസ്റ്റ് മാച്ച് സ്പെഷലിസ്റ്റായ ജൊനാഥന്‍ ആഗ്ന്യൂ ആണ് മത്സരശേഷം കോലിയെ അഭിമുഖത്തിനായി സമീപിച്ചത്.
എന്നാല്‍ ഇന്ത്യന്‍ ടീം മീഡിയ മാനേജരുടെ ഇടപെടലാണ് അഭിമുഖം നിഷേധിക്കാന്‍ കാരണമെന്നാണ് ജൊനാഥന്‍ ആഗ്ന്യൂ പറയുന്നത്. മീഡിയ മാനേജരുടെ നടപടി നാണക്കേടാണെന്നും ആഗ്ന്യൂ ട്വിറ്ററില് കുറിച്ചു.
അതേസമയം, കോലിയുടെ അഹങ്കാരമാണ് അഭിമുഖം നിഷേധിക്കാന്‍കാരണമെന്ന് ഒരുവിഭാഗം ആരോപിച്ചപ്പോള്‍ കോലിയല്ല മീഡിയാ മാനേജരാണ് വില്ലനെന്ന് മറുവിഭാഗം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!