ഇന്ത്യക്ക് വീണ്ടും നിരാശ; ബൂംമ്ര രണ്ടാം ടെസ്റ്റിലുമുണ്ടാകില്ല

Published : Aug 06, 2018, 02:36 PM IST
ഇന്ത്യക്ക് വീണ്ടും നിരാശ; ബൂംമ്ര രണ്ടാം ടെസ്റ്റിലുമുണ്ടാകില്ല

Synopsis

ഇംഗ്ലണ്ടിനെതിരാ രണ്ടാം ക്രിക്കറ്റിലും ജസ്‌പ്രീത് ബൂംമ്രയുടെ സേവനം ഇന്ത്യക്ക് ലഭ്യമാകില്ല.കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്ന് ഒന്നാം ടെസ്റ്റില്‍ കളിക്കാന്‍ ബുംമ്ര കളിച്ചിരുന്നില്ല. പരിക്കുണ്ടായിരുന്നെങ്കിലും രണ്ടാം ടെസ്റ്റിന് മുമ്പ് ഭേദമാവുമെന്ന പ്രതീക്ഷയിലായിരുന്നു ബൂംമ്രയെ സെലക്ടര്‍മാര്‍ ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരാ രണ്ടാം ക്രിക്കറ്റിലും ജസ്‌പ്രീത് ബൂംമ്രയുടെ സേവനം ഇന്ത്യക്ക് ലഭ്യമാകില്ല.കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്ന് ഒന്നാം ടെസ്റ്റില്‍ കളിക്കാന്‍ ബുംമ്ര കളിച്ചിരുന്നില്ല.
പരിക്കുണ്ടായിരുന്നെങ്കിലും രണ്ടാം ടെസ്റ്റിന് മുമ്പ് ഭേദമാവുമെന്ന പ്രതീക്ഷയിലായിരുന്നു ബൂംമ്രയെ സെലക്ടര്‍മാര്‍ ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ രണ്ടാം ടെസ്റ്റ് തുടങ്ങുന്ന ഒമ്പതിന് മുമ്പ് ബൂമ്ര 100 ശതമാനം ശാരീരികക്ഷമത കൈവരിക്കില്ലെന്നാണ് സൂചന. നെറ്റ്സില്‍ തുടര്‍ച്ചയായി പന്തെറിയുന്നുണ്ടെങ്കിലും ബാറ്റഅ ചെയ്യാന്‍ ഇപ്പോഴും ബൂമ്രക്കു് ബുദ്ധിമുട്ടുണ്ട്. ബര്‍മിംഗ്ഹാമില്‍ ഇഷാന്തിന്റെ നേതൃത്വത്തിലുള്ള പേസ് നിര മികവുറ്റ പ്രകടനം പുറത്തെടുത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ലോര്‍ഡ്സില്‍ പരീക്ഷണത്തിന് മുതിരേണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്.

പേസ് നിരയില്‍ ഉമേഷ് യാദവിന്റെ സ്ഥിരതയില്ലായ്മയാണ് ലോര്‍ഡ്സില്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത്. പേസ് ബൗളര്‍മാര്‍ ആധിപത്യമുറപ്പിച്ച ആദ്യ ടെസ്റ്റില്‍ ഉമേഷ് ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സ് വഴങ്ങിയിരുന്നു. മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് ഉമേഷ് നേടിയത്.

അയര്‍ലന്‍ഡിനെതിരായ ട്വനറി-20 പരമ്പരക്കിടെയാണ് ബൂംമ്രയുടെ വിരലിന് പരിക്കേറ്റത്. എജ്ബാസ്റ്റനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 31 റണ്‍സിനു തോറ്റ ഇന്ത്യ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1–0ന് പിന്നിലാണ്. രണ്ടാം ടെസ്റ്റില്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്നു കണക്കുകൂട്ടുന്ന ഇന്ത്യയ്‌ക്ക് ബുംമ്രയുടെ അഭാവം തിരിച്ചടിയാകും. ബുംമ്രയ്‌ക്കു പുറമെ ഭുവനേശ്വര്‍ കുമാറും പരുക്കുമൂലം ടീമിനു പുറത്താണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം