ഇന്ത്യക്കെതിരെ തോല്‍വി ഒഴിവാക്കാനിറങ്ങുന്ന ഇംഗ്ലണ്ടിന് വലിയ തിരിച്ചടി

By Web TeamFirst Published Aug 21, 2018, 2:48 PM IST
Highlights

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാനിറങ്ങുന്ന ഇംഗ്ലണ്ടിന് വലിയ തിരിച്ചടി. ഇന്ത്യക്കെതിരെ 10 പേര്‍ മാത്രം ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനുണ്ടാവു. കീപ്പിംഗിനിടെ ഇടം കൈയിലെ നടുവിരലിന് പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങുനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോട്ടിംഗ്ഹാം: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാനിറങ്ങുന്ന ഇംഗ്ലണ്ടിന് വലിയ തിരിച്ചടി. ഇന്ത്യക്കെതിരെ 10 പേര്‍ മാത്രം ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനുണ്ടാവു. കീപ്പിംഗിനിടെ ഇടം കൈയിലെ നടുവിരലിന് പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങുനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിരലിന് അറ്റത്ത് നഖത്തിന് അടുത്തായി ചെറിയ പൊട്ടലുണ്ടെന്നും ബാറ്റ് ചെയ്താല്‍ പരിക്ക് വഷളാവാന്‍ സാധ്യതയുണ്ടെന്നും ഇംഗ്ലീഷ് ടീം അസിസ്റ്റന്റ് കോച്ച് പോള്‍ ഫാര്‍ബ്രേസ് വ്യക്തമാക്കി. മൂന്നാം ദിനം ഇന്ത്യന്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ബെയര്‍സ്റ്റോ പിന്നീട് കീപ്പ് ചെയ്യാനിറിങ്ങിയിരുന്നില്ല. സ്കാനിംഗിന് വിധേനാക്കിയപ്പോഴാണ് നടുവിരലിന് അറ്റത്തെ പൊട്ടലുണ്ടെന്ന് വ്യക്തമായത്. ബെയര്‍സ്റ്റോക്ക് പകരം ജോസ് ബട്‌ലറാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ബാക്കി സമയങ്ങളില്‍ വിക്കറ്റ് കീപ്പറായത്.

ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റും കൊണ്ട് തിളങ്ങിയ ബെയര്‍സ്റ്റോയുടെ അസാന്നിധ്യം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ്. ജയിക്കാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെ 521 റണ്‍സ് വേണ്ട ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെന്ന നിലയിലാണ്. രണ്ട് ദിവസം ബാക്കിയിരിക്കെ തോല്‍വി ഒഴിവാക്കാനാവും ഇംഗ്ലണ്ടിന്റെ ശ്രമം.

click me!