
കൊല്‍ക്കത്ത: ഇടവേളക്കുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചതിന് പിന്നാലെ പേസ് ബൗളര്‍ മുഹമ്മദ് ഷാമിയെത്തേട് അശുഭവാര്‍ത്ത. ഭാര്യ ഹാസിന്‍ ജഹാന് നല്‍കി ഒരു ലക്ഷം രൂപയുടെ ചെക്ക് ബൗണ്‍സായതിനെത്തുടര്‍ന്ന് ഷാമിയോട് നേരിട്ട് ഹാജരാവാന്‍ കൊല്‍ക്കത്തയിലെ അലിപോര്‍ കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 20ന് കോടതിയില്‍ ഹാജരാവണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഹാസിന്‍ ജഹാന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. മാര്‍ച്ച് 20നാണ് ഷാമി ഭാര്യ ഹാസിന്‍ ജഹാന് ഒരുലക്ഷം രൂപയുടെ ചെക്ക്(ചെക്ക് നമ്പര്‍ 03718) നല്‍കിയത്. ഇത് ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ബൗണ്‍സായി. തുടര്‍ന്ന് ഹാസിന്‍ ജഹാന്‍ പരാതി നല്‍കുകയായിരുന്നു.
പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഷാമിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഹാസിന്‍ ജഹാന്‍ കേസില്‍ തീര്‍പ്പാകുംവരെ പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഏഴു ലക്ഷം രൂപ കുടുംബ ചെലവുകള്‍ക്കായും മൂന്ന് ലക്ഷം രൂപ കുട്ടിയുടെ ചെലവിനായുമാണെന്ന് ഹാസിന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുളള ടീമില്‍ ഷാമിയെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെലക്ടര്‍മാരുടെ പ്രഖ്യാപനം വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!