ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ്: ഇന്ത്യ -കെനിയ ഫെെനല്‍

Bibin Babu |  
Published : Jun 09, 2018, 07:42 AM ISTUpdated : Jun 29, 2018, 04:07 PM IST
ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ്: ഇന്ത്യ -കെനിയ ഫെെനല്‍

Synopsis

ഗോള്‍ ശരാശരിയില്‍ കിവികള്‍ പുറത്ത് ഒരു ഗോള്‍ പോലും സ്വന്തമാക്കാനാകാതെ ചെെനീസ് തായ്പെയ്ക്ക് മടക്കം

മുംബൈ: ഇന്‍റർകോണ്ടിനെന്‍റൽ കപ്പിന്‍റെ കലാശ പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യ നാളെ കെനിയയെ നേരിടും. നിർണായക മത്സരത്തിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തതോടെയാണ് കെനിയ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍  ഇന്ത്യക്കും കെനിയക്കും ന്യുസിലന്‍റിനും ആറ് പോയിന്‍റ് വീതമാണ് ലഭിച്ചത്. ഗോൾ ശരാശരിയിൽ പക്ഷേ ന്യുസിലന്‍റ് മൂന്നാം സ്ഥാനത്തായി. കിവികളോട് പരാജയപ്പെടുന്നതിന് മുമ്പ് ചെെനീസ് തായ്പെയിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കും കെനിയയെ മൂന്നു ഗോളുകള്‍ക്കും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ഇതോടെ, ഇന്ത്യയുടെ ഫെെനല്‍ പ്രവേശനം ഉറപ്പായി. എന്നാല്‍, വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കാതെ പോയ കിവികള്‍ക്ക് ഇന്ത്യക്കെതിരെ വിജയം നേടിയെങ്കിലും മുന്നോട്ടുള്ള കുതിപ്പിന് അത് സഹായകമായില്ല. വന്‍ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കെനിയയെ കുഞ്ഞന്മാരായ ചെെനീസ് തായ്പെയ് ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചിട്ടു. എന്നാല്‍, 52-ാം മിനിറ്റില്‍ ഡെന്നീസ് ഒതേയ്മ്പോയിലൂടെ ആഫ്രിക്കന്‍ പട മുന്നിലെത്തി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ജോവാക്കിന്‍സ് അറ്റൂഡോയും പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടതോടെ ചിത്രം വ്യക്തമായി. 69-ാം മിനിറ്റില്‍ തിമോത്തി ഒറ്റെയ്നോയും 88-ാം മിനിറ്റില്‍ അറ്റൂഡോയും ഗോള്‍ സ്വന്തമാക്കിയതോടെ ഫെെനല്‍ മത്സരത്തിനുള്ള ടിക്കറ്റ് കെനിയ ഉറപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം