നാലാം ഏകദിനം; മറികടക്കുമോ ധോണിയെ; രോഹിതിറങ്ങുക അപൂര്‍വ നേട്ടങ്ങള്‍ക്കായി

Published : Jan 29, 2019, 11:12 PM ISTUpdated : Jan 29, 2019, 11:14 PM IST
നാലാം ഏകദിനം; മറികടക്കുമോ ധോണിയെ; രോഹിതിറങ്ങുക അപൂര്‍വ നേട്ടങ്ങള്‍ക്കായി

Synopsis

ഏകദിനത്തില്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം. പ്രമുഖ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കും എന്ന് മാത്രമല്ല ധോണിയുടെ ഒരു റെക്കോര്‍ഡ് മറികടക്കാനും അവസരമുണ്ട്. 

ഹാമില്‍ട്ടണ്‍: ഇന്ത്യ- ന്യൂസീലന്‍ഡ് നാലാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടങ്ങള്‍. ഹാമില്‍ട്ടണില്‍ കളിച്ചാല്‍ ഇന്ത്യക്കായി 200 ഏകദിനങ്ങള്‍ കളിക്കുന്ന 14-ാം താരമാകും രോഹിത്. 463 മത്സരങ്ങള്‍ കളിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. 199 ഏകദിനങ്ങളില്‍ 48.14 ശരാശരിയില്‍ 7799 റണ്‍സാണ് രോഹിതിന്‍റെ സമ്പാദ്യം. 

ഹാമില്‍ട്ടണില്‍ ധോണിയുടെ ഒരു നേട്ടം മറികടക്കാനും രോഹിതിന് അവസരമുണ്ട്. ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍(215) എന്ന എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ രോഹിത്. 285 ഇന്നിംഗ്സുകളില്‍ നിന്നാണ് ധോണി 215 സിക്സറുകള്‍ നേടിയതെങ്കില്‍ 193 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്‍റെ നേട്ടം. നാലാം ഏകദിനത്തില്‍ ധോണി കളിച്ചാല്‍ അത് താരങ്ങള്‍ തമ്മിലുള്ള പോരാട്ടവുമാകും.

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും കളിച്ച് ഇന്ത്യ പരമ്പര നേടിയിട്ടുണ്ട്. മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ചാണ് പരമ്പര നേട്ടം. ഹാമില്‍ട്ടണില്‍ വ്യാഴാഴ്‌ചയാണ് നാലാം ഏകദിനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സെഞ്ചുറി മോഹം ഉള്ളിലുണ്ടായിരുന്നു, പക്ഷെ അവനോട് അപ്പോൾ അക്കാര്യം ചോദിക്കാന്‍ തോന്നിയില്ല', കാരണം വെളിപ്പെടുത്തി സഞ്ജു
വീണ്ടും ചേട്ടന്‍റെ വെടിക്കെട്ട്, റണ്‍വേട്ടയില്‍ ഗില്ലിനെയും കോലിയയും കിഷനെയും പിന്നിലാക്കി സഞ്ജു വീണ്ടും ടോപ് ഫൈവിൽ