
ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ വിജയത്തിലേക്ക്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 37 ഓവറില്‍ മൂന്ന് വിക്കറ്റിന് 200 റണ്‍സെടുത്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്നിംഗ്സാണ് നിര്‍ണായകമായത്. റായുഡുവും(26) കാര്‍ത്തിക്കുമാണ്(14) ക്രീസില്‍.
മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. ബോള്‍ട്ടിന്‍റെ പന്തില്‍ സ്ലിപ്പില്‍ ടെയ്‌ലര്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്- കോലി സഖ്യം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ ജീവന്‍ വീണ്ടെടുത്തു. രോഹിതിനെ 62ല്‍ നില്‍ക്കേ സാന്‍റ്നര്‍ ലഥാമിന്‍റെ കൈകളില്‍ എത്തിച്ചപ്പോള്‍ കോലിയെ(60) ബോള്‍ട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ മൂന്നിന് 168.
അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തികും ഒന്നിച്ചതോടെ ഇന്ത്യ അനായാസം വിജയത്തിലേക്ക് കുതിക്കുകയാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് 49 ഓവറില്‍ 243ല്‍ പുറത്തായപ്പോള്‍ 93 റണ്‍സ് നേടി ടെയ്‌ലറായിരുന്നു ടോപ് സ്‌കോറര്‍. പരമ്പരയില്‍ ആദ്യമായാണ് ടെയ്‌ലര്‍ ഫോമിലായത്.
കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷമിയും രണ്ടുവീതം പേരെ പുറത്താക്കിയ പാണ്ഡ്യയും ചാഹലും ഭുവിയുമാണ് തകര്‍ത്തത്. 59 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ കിവീസിനെ നാലാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടെയ്‌ലര്‍- ലഥാം സഖ്യമാണ് കരകയറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!