ന്യൂസിലന്‍ഡിനെതിരായ 4 റണ്‍സ് തോല്‍വിയോടെ ഇന്ത്യ കൈവിട്ടത് ലോകറെക്കോര്‍ഡ്

By Web TeamFirst Published Feb 10, 2019, 7:37 PM IST
Highlights

11 പരമ്പരകള്‍ അപരാജിതരായി മുന്നേറിയ പാക്കിസ്ഥാന്റെ വിജയക്കുതിപ്പിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയോടെ അവസാനമായിരുന്നു. 2016 ടി20 ലോകകപ്പിനുശേഷം പാക്കിസ്ഥാന്റെ ആദ്യ ടി20 പരമ്പര തോല്‍വിയായിരുന്നു ഇത്.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര കൈയകലത്തില്‍ നഷ്ടമായപ്പോള്‍ ഇന്ത്യ കൈവിട്ടത് ഒരു ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടി20 പരമ്പരകളില്‍ പരാജയമറിയാത്ത ടീമെന്ന പാക്കിസ്ഥാന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ തോല്‍വിയോടെ നഷ്ടമായത്.

11 പരമ്പരകള്‍ അപരാജിതരായി മുന്നേറിയ പാക്കിസ്ഥാന്റെ വിജയക്കുതിപ്പിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയോടെ അവസാനമായിരുന്നു. 2016 ടി20 ലോകകപ്പിനുശേഷം പാക്കിസ്ഥാന്റെ ആദ്യ ടി20 പരമ്പര തോല്‍വിയായിരുന്നു ഇത്.

10 പരമ്പരകളാണ് ഇന്ത്യ പരാജയമറിയാതെ മുന്നേറിയത്. 2017 ജൂലൈക്കുശേഷം ടി20 പരമ്പര ഇന്ത്യ തോറ്റിട്ടില്ല. ശ്രീലങ്ക(1-0), ഓസ്ട്രേലിയ(1-1), ന്യൂസിലന്‍ഡ്(2-1), ശ്രീലങ്ക(3-0), ദക്ഷിണാഫ്രിക്ക(2-1), നിദാസ് ട്രോഫി, അയര്‍ലന്‍ഡ്(2-0), ഇംഗ്ലണ്ട്(2-1), വെസ്റ്റ് ഇന്‍ഡീസ്(3-0), ഓസ്ട്രേലിയ (1-1) എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പ്.

ന്യൂസിലന്‍ഡിനെതിരായ നാലു റണ്‍സ് തോല്‍വിയോടെ പത്ത് പരമ്പരകളില്‍ പരാജയമറിയാതെ കുതിച്ച ഇന്ത്യയുടെ വിജയക്കുതിപ്പിനും അവസാനമായി.

click me!