ഏറുകൊണ്ട് വീണ് റായിഡു; ചിരിയടക്കനാവാതെ കോലി

Published : Jan 26, 2019, 05:58 PM IST
ഏറുകൊണ്ട് വീണ് റായിഡു; ചിരിയടക്കനാവാതെ കോലി

Synopsis

ബാറ്റിംഗ് എന്‍ഡിലേക്ക് ഓടിയെത്തിയ അംബാട്ടി റായിഡു ബൗണ്ടറിയില്‍ നിന്ന് ട്രെന്‍ഡ് ബോള്‍ട്ടിന്റെ ത്രോ വരുന്നത് ശ്രദ്ധിച്ചില്ല. പിച്ച് ചെയ്ത പന്ത് നേരെ കൊണ്ടത് റായിഡുവിന്റെ മുതുകിലായിരുന്നു.

വെല്ലിംഗ്ടൺ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡറുടെ ത്രോ ദേഹത്ത് കൊണ്ട് വീണ് ഇന്ത്യയുടെ അംബാട്ടി റായിഡു. അതുകണ്ട് ചിരിയടക്കാനാവാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കളിയുടെ 39-ാം ഓവറിലായിരുന്നു രസകരമായ സംഭവം. ഇഷ് സോധിയുടെ പന്ത് കോലി ഡീപ് കവറിലേക്ക് കളിച്ച് സിംഗിള്‍ ഓടിയെടുത്തു.

ബാറ്റിംഗ് എന്‍ഡിലേക്ക് ഓടിയെത്തിയ അംബാട്ടി റായിഡു ബൗണ്ടറിയില്‍ നിന്ന് ട്രെന്‍ഡ് ബോള്‍ട്ടിന്റെ ത്രോ വരുന്നത് ശ്രദ്ധിച്ചില്ല. പിച്ച് ചെയ്ത പന്ത് നേരെ കൊണ്ടത് റായിഡുവിന്റെ മുതുകിലായിരുന്നു. ഏറു കൊണ്ടതും വേദനകൊണ്ട് വിക്കറ്റ് കീപ്പര്‍ ടോം ലഥാമിന് മുമ്പില്‍ മുട്ടുകുത്തിയിരുന്നുപോയി റായിഡു.

ഇതിനുശേഷം കോലിയും ലഥാമും റായിഡുവിന് അടുത്തെത്തി പരിക്കൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും ഇരുവരും ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. വേദനക്കിടയിലും റായിഡുവും ചിരിക്കുന്നുണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആശ്വാസജയം തേടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്; പ്ലേ ഓഫ് ഉറപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്