'ജസ്റ്റ് ഫോര്‍ എ ചേഞ്ച്'; നേപ്പിയറില്‍ കളി മുടക്കി വെയില്‍

Published : Jan 23, 2019, 01:16 PM ISTUpdated : Jan 23, 2019, 01:58 PM IST
'ജസ്റ്റ് ഫോര്‍ എ ചേഞ്ച്'; നേപ്പിയറില്‍ കളി മുടക്കി വെയില്‍

Synopsis

കഴിഞ്ഞ 14 വര്‍ഷത്തിനിടെ ആദ്യമായാണ് കനത്ത വെയില്‍മൂലം ഇത്തരത്തില്‍ മത്സരം നിര്‍ത്തിവെക്കുന്നത്.

നേപ്പിയര്‍: മഴയും വെളിച്ചക്കുറവുമൊന്നും ക്രിക്കറ്റ് മത്സരങ്ങളില്‍ വില്ലനാവുന്നത് പുതുമയല്ല. മഴയോ വെളിച്ചക്കുറവോ മൂലം പല മത്സരങ്ങളും നിര്‍ത്തിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യറുണ്ട്. എന്നാല്‍ കളിക്കിടെ വെയില്‍ വില്ലനായാലോ ?. ഇന്ത്യാ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് വെയില്‍ വില്ലനായത്.

ഇന്ത്യന്‍ ബാറ്റിംഗിന്റെ പത്താം ഓവറിലാണ് കളി നിര്‍ത്തിവെച്ചത്. വെയില്‍ നേരിട്ട് കണ്ണിലടിക്കുന്നതിനാല്‍ പന്ത് കാണാനാവുന്നില്ലെന്ന് ക്രീസിലുണ്ടായിരുന്ന ശീഖര്‍ ധവാനും ക്യാപ്റ്റന്‍ വിരാട് കോലിയും അമ്പയര്‍മാരോട് പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് കളിക്കാരുടെയും അമ്പയര്‍മാരുടെയും സുരക്ഷ പരിഗണിച്ച് മത്സരം അരമണിക്കൂറോളം നിര്‍ത്തിവെക്കുകയായിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ആദ്യമായാണ് കനത്ത വെയില്‍മൂലം ഇത്തരത്തില്‍ മത്സരം നിര്‍ത്തിവെക്കുന്നത്. മത്സരം അര മണിക്കൂറോളം തടസപ്പെട്ടത് കാരണം ഓരോവര്‍ കുറച്ചാണ് പിന്നീട് കളി ആരംഭിച്ചത്.

 

PREV
click me!

Recommended Stories

ഐപിഎല്‍ മിനിലേലം: പണമെറിയാൻ കൊല്‍ക്കത്തയും ചെന്നൈയും; ടീമുകള്‍ക്ക് വേണ്ടത് എന്തെല്ലാം?
മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?