
പോര്‍ട്ട് എലിസബത്ത്: ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രി ഫീല്‍ഡിംഗ് തെരഞ്ഞെുത്തു. മഴ പെയ്യുമെന്ന് പ്രവചനമുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അധിക ആനുകൂല്യം ലഭിക്കും. സ്പിന്നിനെ സഹായിക്കുമെന്ന് കരുതുന്ന പിച്ചില്‍ ഇന്ത്യ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റമന്നുമില്ലാതെയാണ് ഇറങ്ങുന്നത്.
നാലാം ഏകദിനം ജയിച്ച ടീമില്‍ ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. പരിക്കേറ്റ ക്രിസ് മോറിസിന് പകരം തബ്രൈസ് ഷാംസി ടീമിലെത്തി. ആറ് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ നാലാം ഏകദിനം ജയിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പരപോകാതെ കാത്തത്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര നേടുന്ന ഇന്ത്യന്‍ ടീമെന്ന ചരിത്ര നേട്ടം കോലിക്കും സംഘത്തിനും സ്വന്തമാവും,.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!