തോല്‍വി തുടരുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി

By Web DeskFirst Published Feb 19, 2018, 10:49 AM IST
Highlights

വാണ്ടറേഴ്സ്: ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ നട്ടെല്ലായ എ.ബി.ഡിവില്ലിയേഴ്സ് ട്വന്റി-20 പരമ്പരയില്‍ നിന്ന് പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് പിന്‍മാറ്റം. പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഡിവില്ലിയേഴ്സിന് നഷ്ടമായിരുന്നു.

അവസാന മൂന്ന് ഏകദിനങ്ങളില്‍ കളിച്ചെങ്കിലും കാര്യമായി തിളങ്ങാനായിരുന്നില്ല. ഇതിനിടെ കാല്‍മുട്ടിലെ പരിക്ക് വഷളായി. അടുത്തമാസം ആദ്യം ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഡിവില്ലിയേഴ്സിന് വിശ്രമം ആവശ്യമാണെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് ട്വിന്റി-20 പരമ്പരയില്‍ നിന്ന് ഡിവില്ലിയേഴ്സ് പിന്‍മാറിയത്.

അഞ്ചാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഡിവില്ലിയേഴ്സിന്റെ കാല്‍മുട്ടിലെ പരിക്ക് വഷളായത്. ട്വന്റി-20 പരമ്പരയില്‍ കളിക്കാനുള്ള കായികക്ഷമതാ പരിശോധനയില്‍ വിജയിച്ചുവെങ്കിലും അദ്ദേഹത്തിന് വിശ്രമം അനുവദിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്.

click me!