ധോണിക്കും യുവരാജിനും പാരയാകുമോ ദ്രാവിഡിന്‍റെ നിര്‍ദേശം

By Web DeskFirst Published Jun 21, 2017, 3:54 PM IST
Highlights

ദില്ലി:  ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും സീനിയര്‍ താരങ്ങള്‍ ആരോക്കെയാണ്, ധോണിയും യുവരാജും തന്നെ. എന്നാല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയിലെ പരാജയം ഇന്ത്യന്‍ ടീമില്‍ എന്തോക്കെ മാറ്റങ്ങള്‍ വേണം എന്ന ചര്‍ച്ച സജീവമാക്കിയിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം ധോണിയുടെയും യുവരാജ് സിംഗിന്‍റെയും സ്ഥാനം തന്നെ. ഇരുവരെക്കുറിച്ചും പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്‍റെ കോച്ച് രാഹുല്‍ ദ്രാവിഡാണ്.

2019 ലോകകപ്പിനെ ലക്ഷ്യം വെച്ച് ടീം ഇന്ത്യയെ ഒരുക്കണമെന്നും ആ ടീമില്‍ മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, യുവരാജ് സിംഗും ആവശ്യമാണോ എന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കണമെന്ന് ദ്രാവിഡ് അഭിപ്രായപ്പെടുന്നു. ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോയോടാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

ഇരുവരുടെയും കാര്യത്തില്‍ തീരുമാനം എടുകേണ്ടത് സെലക്ടര്‍മാരോ, മാനേജുമെന്‍റോ ആണ്, എന്താണ് ലോകകപ്പ് വരെയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പദ്ധതി. ഈ രണ്ട് താരങ്ങളുടെ അടുത്ത രണ്ട് വര്‍ഷം ടീം ഇന്ത്യയിലെ റോള്‍ എന്താണ്. ഇവരെ രണ്ട് പേരേയും ടീമിന് ആവശ്യമുണ്ടോ? അതോ ഇവരില്‍ ഒരാളേയോ ടീമിന് ആവശ്യം?

ആറു മാസത്തിനിടയിലോ ഒരു വര്‍ഷത്തിനിടയിലോ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തമെന്നും പുതിയ താരങ്ങളെ പരിഗണിക്കണമോ അതോ ധോണിയേയും യുവരാജിനേയും തന്നെ ആശ്രയിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജുമെന്റ് അന്തിമ നിലപാടെടുക്കണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടു.

വെസ്റ്റിന്‍ഡീസിനെതിരെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ക്ക് ഏറെ അവസരം നല്‍കണമെന്നും ദ്രാവിഡ് നിര്‍ദേശിക്കുന്നു. ഫ്‌ളാറ്റ് പിച്ചുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനേയും ജഡേജയയെയും കളിപ്പിക്കുന്നതിനെ കുറിച്ചും ടീം ഇന്ത്യയ്ക്ക് ആലോചിക്കാന്‍ സമയമായെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

click me!