
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നായകന്‍ വിരാട് കോലിക്ക് ഇന്ത്യ വിശ്രമം നൽകിയേക്കും. പകരം കർണാടക താരം മായങ്ക് അഗർവാളിന് അരങ്ങേറ്റം നൽകാനാണ് ആലോചന. വിൻഡീസ് ദുർബല എതിരാളികൾ ആയതിനാലാണ് കോലിക്ക് വിശ്രമം നൽകുന്നത്. കോലിക്ക് വിശ്രമം നൽകുകയാണെങ്കിൽ അജിങ്ക്യ രഹാനെയാവും ഇന്ത്യയെ നയിക്കുക.
വെള്ളിയാഴ്ച ഹൈദരാബാദിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 272 റൺസിനും വിൻഡീസിനെ തകർത്തിരുന്നു. എന്നാല്‍ കോലിയുടെ അസാന്നിധ്യത്തിലും വിൻഡീസിനെ തോൽപിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മുൻതാരം മുരളി കാർത്തിക്ക് പറഞ്ഞു. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കോലി തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!