ക്രി ക്കറ്റ് അവേശത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം; ഇന്ത്യാ-വിന്‍ഡീസ് ഏകദിനം നാളെ

By Web TeamFirst Published Oct 31, 2018, 10:03 AM IST
Highlights

ഏകദിന ക്രിക്കറ്റിന്‍റെ ആവേശത്തിൽ തിരുവനന്തപുരം. ഇന്ത്യ.വിൻഡീസ് പരന്പരയിലെ അഞ്ചാം ഏകദിനം നാളെ കാര്യവട്ടം സ്പോർട്സ്  ഹബ്ബിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. കേരളത്തിന്‍റെ ക്രിക്കറ്റ് ആവേശത്തിലേക്ക് ബാറ്റെടുക്കാൻ വിരാട് കോലിയും സംഘവും തയ്യാറായി കഴിഞ്ഞു. മുംബൈയിലെ തകർപ്പൻ വിജയത്തിന് ശേഷം ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ ടീമിന് ആരാധകർ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റിന്‍റെ ആവേശത്തിൽ തിരുവനന്തപുരം. ഇന്ത്യ.വിൻഡീസ് പരന്പരയിലെ അഞ്ചാം ഏകദിനം നാളെ കാര്യവട്ടം സ്പോർട്സ്  ഹബ്ബിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. കേരളത്തിന്‍റെ ക്രിക്കറ്റ് ആവേശത്തിലേക്ക് ബാറ്റെടുക്കാൻ വിരാട് കോലിയും സംഘവും തയ്യാറായി കഴിഞ്ഞു. മുംബൈയിലെ തകർപ്പൻ വിജയത്തിന് ശേഷം ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ ടീമിന് ആരാധകർ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

ഇന്നലെ ഇരുടീമിനും പൂർണ വിശ്രമമായിരുന്നു. ഇന്നും ഇന്ത്യൻ ടീമിലെ എല്ലാവരും പരിശീലനത്തിന് എത്തില്ല. പരമ്പരയിൽ അവസരം കിട്ടാത്ത താരങ്ങൾ പരിശീലനത്തിന് എത്താനാണ് സാധ്യത. പരിശീലനം ഉപേക്ഷിച്ച വിൻഡീസ് ടീം നാളെ പതിനൊന്ന് മണിക്ക് മാധ്യമങ്ങളെ കാണും. ട്വന്‍റി 20 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട മുൻക്യാപ്റ്റൻ എം എസ് ധോണി കേരളത്തിൽ കളിക്കുന്ന അവസാന രാജ്യാന്ത മത്സരം കൂടി ആയേക്കുമിത്.

പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ബാറ്റിംഗിന് അനുകൂലമായ വിക്കറ്റ് ഒരുക്കിയ സ്പോർട്സ് ഹബ്ബിൽ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത് റൺമഴ. മത്സരത്തിന്‍റെ സുഗമമമായ നടത്തിപ്പിനായി 1500 പൊലീസുകാരെ നിയോഗിച്ചു. നാളെ കളികാണാനെത്തുന്നവർ ഇ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച ഐ ജി കാർഡും കൊണ്ടുവരണം.

click me!