ജസ്പ്രീത് ബുമ്രയുടെ ഇരട്ട പ്രഹരത്തില്‍ ക്വിന്റണ്‍ ഡി കോക്ക്, റയാന്‍ റിക്കല്‍ടണ്‍ എന്നിവര്‍ പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്രമിനെ അര്‍ഷ്ദീപ് സിംഗും മടക്കി. 

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് നഷ്ടം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ മൂന്നിന് 41 എന്ന നിലയിലാണ്. ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന് ഒരു വിക്കറ്റുണ്ട്. ഡിവാള്‍ഡ് ബ്രേവിസ് (4), ഡേവിഡ് മില്ലര്‍ (18) എന്നിവരാണ് ക്രീസില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്‌സര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. സഞ്ജുവിനും അവസരം ലഭിച്ചില്ല.

സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുമ്ര ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. റ്യാന്‍ റിക്കിള്‍ട്ടണും ബുമ്രയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ പേസറുടെ സ്ലോവര്‍ മനസിലാക്കുന്നതില്‍ റിക്കിള്‍ട്ടണ് പിഴച്ചു, ശിവം ദുബെയ്ക്ക് മിഡ് ഓഫില്‍ ക്യാച്ച്.

നേരത്തെ, ക്യാപറ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തി. മാര്‍ക്കോ ജാന്‍സന്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

YouTube video player