ഇയാളൊരു ജിന്നാണ്; വീണ്ടും സച്ചിന്‍റെ റെക്കോര്‍ഡ് മറികടന്ന് കോലി

By Web TeamFirst Published Oct 27, 2018, 8:47 PM IST
Highlights

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് കോലി. ഒരു ഭൂഖണ്ഡത്തില്‍ വേഗത്തില്‍ 6000 റണ്‍സ് നേടുന്ന താരമായി. ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തില്‍ സച്ചിനെ കോലി നേരത്തെ പിന്തള്ളിയിരുന്നു... 

പുനെ: വിന്‍ഡീസിനെതിരായ പരമ്പരയില്‍ വീണ്ടും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് കോലി. മൂന്നാം ഏകദിനത്തില്‍ നാല് റണ്‍സ് നേടിയതോടെ ഒരു ഭൂഖണ്ഡത്തില്‍ വേഗത്തില്‍ 6000 റണ്‍സ് നേടുന്ന താരമെന്ന് നേട്ടത്തില്‍ കോലിയെത്തി. ഏഷ്യയില്‍ 117 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. എന്നാല്‍ സച്ചിന് കോലിയേക്കാള്‍ 25 ഇന്നിംഗ്സ് കൂടുതല്‍ വേണ്ടിവന്നു ഈ നേട്ടത്തിലെത്താന്‍. 

പാക്കിസ്ഥാന്‍ താരം ഇന്‍‌സമാം ഉള്‍ ഹഖ്(149), ഇന്ത്യന്‍ താരങ്ങളായ ധോണി(152), ഗാംഗുലി(157) എന്നിവരാണ് കോലിക്കും സച്ചിനും പിന്നില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവര്‍. ഈ അഞ്ച് താരങ്ങളും ഏഷ്യയിലാണ് നേട്ടം സ്വന്തമാക്കിയത് എന്നതും പ്രത്യേകതയാണ്. 

നേരത്തെ ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തിലെത്തിയിരുന്നു കോലി. ഇക്കാര്യത്തില്‍ സച്ചിനെയായിരുന്നു കോലി പിന്നിലാക്കിയത്. ഏകദിനത്തിലെ 205-ാം ഇന്നിംഗ്സില്‍ നിന്നാണ് കോലി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്. സച്ചിനെക്കാള്‍ 54 ഇന്നിംഗ്സ് കുറവേ കോലിക്ക് പതിനായിരം ക്ലബിലെത്താന്‍ വേണ്ടിവന്നുള്ളൂ എന്നതാണ് ശ്രദ്ധേയം.

click me!