ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Published : Jan 15, 2017, 04:23 PM ISTUpdated : Oct 05, 2018, 03:55 AM IST
ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Synopsis

പൂനെ: ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി തികച്ച വിരാട് കൊഹ്‌ലിയുടെയും കേദാര്‍ ജാദവിന്റെയും സെഞ്ചുറികളുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം പുത്തനുടുപ്പുമിട്ട് കളത്തിലിറങ്ങിയ കോഹ്‍ലിയും സംഘവും അനായാസം കീഴടക്കിയപ്പോള്‍ ടീം ഇന്ത്യയ്ക്ക് ജയവും മൂന്നു ഏകദിനങ്ങൾ ഉള്ള പരമ്പരയിൽ 1–0 ത്തിന്റെ മുൻതൂക്കവും. സ്കോർ: ഇന്ത്യ 356–7, ഇംഗ്ലണ്ട് 350/7.

കോലിയുഗത്തിന് പൂനെയില്‍ ത്രസിപ്പിക്കുന്ന തുടക്കമായിരുന്നു. നായകന്‍ മുന്നിൽ നിന്ന് പട നയിച്ചപ്പോള്‍ അപ്രതീക്ഷിതഹീറോയായി കേദാര്‍ ജാദവ് .351 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത  ഇന്ത്യ 4ന് 63ലേക്ക് വീണത് വളരെയെളുപ്പം. കൂടാരം കയറിയവരില്‍ 15 റൺസുകാരന്‍ യുവ് രാജും ആറ് റൺസെടുത്ത ധോണിയും . ഭാരമെല്ലാം കോലിക്ക് മേലെന്ന് തോന്നിച്ചപ്പോള്‍ കേദാര്‍ ജാദവ് കടന്നാക്രമണം തുടങ്ങി. കോലി പോലും കാഴ്ചക്കാരന്‍.29 പന്തിൽ 50, 65 പന്തില്‍ 100. 93ആം പന്തില്‍ 100 കടന്നകോലി രണ്ടാമത് ബാറ്റ് ചെയ്യുന്പോള്‍17 ഏകദിനസെഞ്ച്വറി എന്ന സച്ചിന്‍റെറെക്കോര്‍ഡ‍ിനൊപ്പമെത്തി.കോലി 122ഉം  ജാദവ് 120 ഉം റൺസെടുത്ത് മടങ്ങിയത്നിരാശയായെങ്കിലും ,37 പന്തില്‍ പുറത്താകെ40 റൺസെടുത്ത  ഹര്‍ദിക് പാണ്ഡ്യപുതുവര്‍ഷത്തിൽകോലിക്ക് ജയത്തുടക്കം സമ്മാനിച്ചു.

തുടക്കത്തിൽ ജേസൺ റോയിയും അവസാനഓവറുകളില്‍ ബെന്‍ സ്റ്റോക്സും നേടിയ അതിവേഗ അര്‍ധസെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ 350ലെത്തിച്ചത്.  78 റൺസെടുത്ത് ജോ റൂട്ട്
മടങ്ങിയതിന് ശേഷം അവസാന 8 ഓവറുകളില്‍ 105 റൺസ് ഇംഗ്ലീഷ് അക്കൗണ്ടിലെത്തി. കേദാര്‍ ജാദവാണ് മാന്‍ ഓഫ് ദ് മാച്ച്. വ്യാഴാഴ്ചത്തെ കട്ടക്ക് ഏകദിനം ജയിച്ചാൽ ഇന്തയ്ക്ക് പരമ്പര നേടാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി