കുല്‍ദീപിനെയും ചാഹലിനെയും മെരുക്കാല്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത് ഇന്ത്യക്കാരന്‍

Published : Feb 12, 2018, 11:48 AM ISTUpdated : Oct 04, 2018, 06:51 PM IST
കുല്‍ദീപിനെയും ചാഹലിനെയും മെരുക്കാല്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത് ഇന്ത്യക്കാരന്‍

Synopsis

ജോഹ്നാസ്‌ബര്‍ഗ്: ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും റിസ്റ്റ് സ്പിന്നിന് മുന്നില്‍ വട്ടം കറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ ഇരുവരെയും ഫലപ്രദമായി നേരിട്ടുവെങ്കില്‍ അതിന് നന്ദി പറയേണ്ടത് ഒരു ഇന്ത്യക്കാരനോടാണ്. മധ്യപ്രദേശ് മുന്‍ രഞ്ജി താരം അജയ് രാജ്‌പുതിനട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജോഹ്നാസ്ബര്‍ഗ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അജയിനെ ദക്ഷിണാഫ്രിക്കക്കായി നെറ്റ്സില്‍ പന്തെറിയാന്‍ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

ജോഹ്നാസ്ബര്‍ഗ് ക്രിക്കറ്റ് ക്ലബ്ബ് ചെയര്‍മാന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അജയ് ദക്ഷിണാഫ്രിക്കയ്ക്കായി നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയത്.  കുല്‍ദീപും ചാഹലും പന്തെറിയുന്നതുപോലെ വായുവില്‍ വേഗം കുറച്ചാണ് അജയ് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് പന്തെറിഞ്ഞുകൊടുത്തത്. കൂടുതല്‍ ഫ്ലൈറ്റും ടേണും ലഭിക്കുന്ന രീതിയില്‍ താനെറിഞ്ഞ പന്തുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ നെറ്റ്സില്‍ കഠിന പരിശീലനമാണ് നടത്തിയതെന്ന് അജയ് പറയുന്നു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചാഹലിനും കുല്‍ദീപിനും മുന്നില്‍ കറങ്ങിവീണ ദക്ഷിണാഫ്രിക്ക പിങ്ക് ഏകദിനത്തില്‍ ഇരുവരെയും അടിച്ചുപറത്തിയിരുന്നു. ഇടിമിന്നല്‍ പലതവണ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ജീവന്‍ നിലനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കേണ്ടി വന്നാല്‍, അതിനും തയ്യാര്‍'; മിച്ചല്‍ സാന്റ്‌നറുടെ വെല്ലുവിളി
ടി20 ലോകകപ്പ്: മിസ്റ്ററി ഓര്‍ഡിനറിയാകുന്നു, ഫൈനലില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം ആശങ്കയോ?