ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന ഇന്ത്യൻ ടീം സഞ്ചരിക്കുന്ന വിമാനത്തിൽ ഇന്ത്യയുടെ ജൂനിയര്‍ ടീമും!

By Web DeskFirst Published Dec 26, 2017, 1:17 PM IST
Highlights

രണ്ടുമാസം നീളുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ രാത്രി പുറപ്പെടും. അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ജൂനിയർ ടീമും ഇതേ വിമാനത്തിൽ വിരാട് കോലിക്കും സംഘത്തിനും ഒപ്പം യാത്ര ചെയ്യും. ദുബായ് വരെയാണ് രണ്ടുടീമും ഒരുമിച്ച് യാത്ര ചെയ്യുക. ആദ്യമായാണ്  സീനിയർ ടീമിനൊപ്പം ജൂനിയർ ടീമും യാത്ര ചെയ്യുന്നത്. ന്യുസീലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ പൃഥ്വി ഷായാണ് ഇന്ത്യയെ നയിക്കുന്നത്. ജനുവരി 12 മുതൽ ഫെബ്രുവരി നാലു വരെയാണ് ലോകകപ്പ്. കളിക്കാർ ന്യുസീലൻഡിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായി കോച്ച് രാഹുൽ ദ്രാവിഡിന്‍റെ ആവശ്യപ്രകാരമാണ് ടീം നേരത്തേ പുറപ്പെടുന്നത്. കോലിയും സംഘത്തിനുമൊപ്പം യാത്രചെയ്യുന്നത് യുവതാരങ്ങൾക്ക് പ്രചോദനമാനുമെന്നാണ് ബിസിസിഐയുടെയും പ്രതീക്ഷ. ദക്ഷിണാഫ്രിക്കൻ പരന്പരയിൽ മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വന്‍റി 20യുമാണുള്ളത്. ജനുവരി അഞ്ചിന് കേപ് ടൗണിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക.

click me!